നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Thrissur Chandran passes away | നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

  Thrissur Chandran passes away | നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

  2002ല്‍ 'വെന്നീസിലെ വ്യാപാരി' എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു

  തൃശൂര്‍ ചന്ദ്രന്‍

  തൃശൂര്‍ ചന്ദ്രന്‍

  • Share this:
   തൃശൂര്‍: നടന്‍ പട്ടത്ത് ചന്ദ്രന്‍(59) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. നാടക നടന്‍ കൂടിയായിരുന്ന അദ്ദേഹം കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുപരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രിപ്പുകളില്‍ സജീവമായിരുന്നു.

   2002ല്‍ 'വെന്നീസിലെ വ്യാപാരി' എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ​മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച കലാനിലയം എന്ന നാടകത്തിലെ അഭിനയം കണ്ടാണ് സത്യന്‍ അന്തിക്കാട് സിനിമയിലേക്ക് ക്ഷണിക്കുന്നത്.

   രസതന്ത്രം, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലും സീരിയലിലും ശ്രദ്ധേയ വേഷം ചെയ്തു. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സൗമ്യ, വിനീഷ്.
   Published by:Jayesh Krishnan
   First published:
   )}