HOME » NEWS » Film » ACTOR TOVINO THOMAS NEW FILM MINNAL MURALI

സൂപ്പർ ഹീറോ മിന്നൽ മുരളിയായി ടൊവിനോ

ഗോദക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോയും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് സോഫിയ പോളാണ്

news18
Updated: January 21, 2019, 9:12 PM IST
സൂപ്പർ ഹീറോ മിന്നൽ മുരളിയായി ടൊവിനോ
ഗോദക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോയും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് സോഫിയ പോളാണ്
  • News18
  • Last Updated: January 21, 2019, 9:12 PM IST
  • Share this:
പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് യുവതാരം ടൊവിനോ തോമസ്. ഇത്തവണ നാടൻ സൂപ്പർ ഹീറോ ആയാണ് ടൊവിനോ എത്തുന്നത്. മിന്നൽ മുരളി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫാണ്. ഗോദക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. നിർമാതാവ് സോഫിയ പോൾ ടൊവിനോക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ടാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

'അങ്ങനെ 'ഗോദ'ക്കു ശേഷം ഞാനും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഒരു നാടൻ സൂപ്പർഹീറോ പടം ആണ്. 'മിന്നൽ മുരളി'. സോഫിയ പോൾ ആണ് നിർമ്മാണം .കൂടുതൽ വിശേഷങ്ങൾ വഴിയേ വരുന്നുണ്ട്. കൊറേ അധികം പണിയുണ്ട് ചെയ്തു തീർക്കാൻ. പക്ഷെ അധികം വൈകില്ല'- ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.




ടൊവിനോയുടെ 30ാം പിറന്നാളായിരുന്നു തിങ്കളാഴ്ച. അരുൺ ബോസിന്റെ ലൂക്ക, ആഷിഖ് അബുവിന്റെ വൈറസ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കർ ഗോസ് ടൂ, മനു അശോകന്റെ ഉയരെ, ആൽബിയുടെ ജോ, പ്രവീൺ പ്രഭാകരന്റെ കൽക്കി എന്നീ സിനിമകളാണ് ടൊവിനൊ നായകനായി പുറത്തിറങ്ങാനുള്ളത്. ഇതിന് പുറമെ മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ലൂസിഫറിലും പ്രധാനപ്പെട്ട റോളിലാണ് ടൊവിനോ എത്തുന്നത്.‌
First published: January 21, 2019, 9:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories