• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടൊവിനോ എന്ന നടനല്ല, മനുഷ്യനാണ് യഥാർഥ ഹീറോ

news18
Updated: August 21, 2018, 11:10 AM IST
ടൊവിനോ എന്ന നടനല്ല, മനുഷ്യനാണ് യഥാർഥ ഹീറോ
news18
Updated: August 21, 2018, 11:10 AM IST
നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ ചേക്കേറിയ താരമാണ് ടൊവിനോ തോമസ്. എന്നാൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനു ശേഷം കഥാപാത്രങ്ങളിലൂടെയല്ല, ടൊവിനോ എന്ന യഥാർഥ മനുഷ്യനിലൂടെ തന്നെ കേരളക്കരയുടെ മനം കവർന്നിരിക്കുകയാണ് താരം. താര ജാഡകളില്ലാതെ വെറുമൊരു മനുഷ്യനായി നിന്നു കൊണ്ട് സ്വന്തം നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുകയും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ട ഊർജം പകരുകയും ചെയ്തിരിക്കുകയാണ് ഈ യുവ താരം.

മഴ ദുരിതംവിതച്ച ഇരിങ്ങാലക്കുടയിലാണ് ടൊവിനോയുടെ വീടും. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടാണ് താരം മാതൃകയായത്. ഇതിനു പിന്നാലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് വേണ്ട ഭക്ഷപദാർഥങ്ങൾ എത്തിച്ചു കൊടുക്കാനും ടൊവിനോ മറന്നില്ല. സ്വന്തം നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിലും മുന്നിൽ തന്നെയുണ്ടായിരുന്നു ടൊവിനോ.

ഇതിനൊക്കെ പുറമെ ദുരിതാശ്വാസ ക്യാംപുകളിലെത്തി ജനങ്ങളെ സമാധാനിപ്പിക്കുകയും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവതി, യുവാക്കൾക്ക് പ്രചോദനം നൽകുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു അദ്ദേഹം. സ്വന്തം നാട്ടിൽ ഒരു ദുരന്തം ഉണ്ടാകുമ്പോൾ നാമോരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ മാത്രമെ താനും ചെയ്തിട്ടുള്ളു എന്നാണ് ടൊവിനോ പറയുന്നത്. ജീവൻ നൽകി മറ്റുള്ളവരെ രക്ഷിച്ചവർക്ക് ഇല്ലാത്ത ഒരു ക്രെഡിറ്റും തനിക്ക് വേണ്ടെന്നും ടൊവിനോ പറയുന്നു.
First published: August 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍