'അവനെ ഞങ്ങൾ ഹാൻ എന്ന് വിളിക്കും'; കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ടൊവിനോ

മകന്റെ ആദ്യ ചിത്രത്തിനൊപ്പമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ടൊവിനോയുടെ മകൾ ഇസയും ഉണ്ട്.

News18 Malayalam | news18-malayalam
Updated: June 8, 2020, 10:27 PM IST
'അവനെ ഞങ്ങൾ ഹാൻ എന്ന് വിളിക്കും'; കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ടൊവിനോ
tovino
  • Share this:
രണ്ട് ദിവസം മുമ്പാണ് വീട്ടിൽ പുതിയ അതിഥിയായി ആൺ കുഞ്ഞ് പിറന്ന വിവരം നടൻ ടൊവിനോ തോമസ് ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ. തഹാൻ ടൊവിനോ എന്നാണ് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്.

മകന്റെ ആദ്യ ചിത്രത്തിനൊപ്പമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ടൊവിനോയുടെ മകൾ ഇസയും ഉണ്ട്.

TRENDING:തിരുത്തിയത് 'അദ്യാപിക'യെ എന്ന് ദീപാ നിശാന്ത്; തിരുത്തേണ്ടിയിരുന്നത് നല്ല മലയാളത്തിലെന്ന് സന്ദീപ് വാര്യർ [NEWS]പൊതുസ്ഥലത്ത് മാസ്ക് ഇല്ലാതെ തൈമൂറിനൊപ്പം കരീനയും സെയ്ഫും; സോഷ്യൽ‌മീഡിയയിൽ വിമർശനം
[NEWS]
സോഷ്യൽ മീഡിയയിലെ A to Z പി സി കുട്ടൻപിള്ള കാണുന്നുണ്ട്; കേരള പൊലീസിന്റെ റോസ്റ്റിങ് വീഡിയോ വൈറൽ [NEWS]

‘ഞങ്ങളുടെ കുഞ്ഞിൽ നിന്നും ‌കണ്ണുകളെടുക്കാൻ ആകുന്നില്ല. ഞങ്ങൾ ആവന് തഹാൻ ടൊവീനോ എന്നു പേരിട്ടു. അവനെ ഞങ്ങൾ ഹാനെന്ന് വിളിക്കും. സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഒരുപാട് സ്നേഹം'- ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.


ജൂൺ 6–നാണ് ടൊവിനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. ടൊവിനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
First published: June 8, 2020, 10:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading