നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'റോയൽ'ഫീൽ: സഞ്ജു സാംസണിന്‍റെ സമ്മാനത്തിന് നന്ദി അറിയിച്ച് ടൊവിനോ തോമസ്

  'റോയൽ'ഫീൽ: സഞ്ജു സാംസണിന്‍റെ സമ്മാനത്തിന് നന്ദി അറിയിച്ച് ടൊവിനോ തോമസ്

  നടൻ പൃഥ്വിരാജും നേരത്തെ സഞ്ജുവിന് നന്ദി അറിയിച്ചെത്തിയിരുന്നു. താരത്തിനും മകൾ അല്ലിക്കും സഞ്ജു നൽകിയ സമ്മാനമായ പേരുകൾ രേഖപ്പെടുത്തിയ ജഴ്സി ചിത്രം പങ്കുവച്ചായിരുന്നു പൃഥ്വിയും ആശംസയും നന്ദിയും അറിയിച്ചത്.

  • Share this:
   പൃഥ്വിരാജിന് പിന്നാലെ പ്രത്യേക സമ്മാനത്തിന് ക്രിക്കറ്റ് താരം സഞ്ജു സാംസണ് നന്ദി പറഞ്ഞ് നടൻ ടൊവിനോ തോമസും. ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു ടൊവിനോയുടെയും മക്കളുടെയും പേരുകൾ രേഖപ്പെടുത്തിയ ടീം ജഴ്സിയും ഹാമ്പറുകളും താരത്തിന് സമ്മാനമായി അയച്ചിരുന്നു. ഈ ചിത്രം പങ്കു വച്ചാണ് ടൊവിനോ നന്ദി അറിയിച്ചത്.

   ഇപ്പോൾ ഒരു 'റോയൽ' ഫീൽ ഉണ്ടെന്നാണ് തന്‍റെയും മക്കളായ ഇസ്സ, ടഹാൻ എന്നിവരുടെയും പേരുകൾ ഉള്ള ജഴ്സി ചിത്രങ്ങൾ പങ്കുവച്ച് ടൊവിനോ കുറിച്ചത്. നിങ്ങളുടെ ക്യാപ്റ്റൻസിയിൽ റോയൽസ് ഉയരങ്ങളിൽ പറക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട് താരം.

   Also Read-പൃഥ്വിരാജിനും മകൾ അല്ലിക്കും പ്രത്യേക സമ്മാനം അയച്ച് സഞ്ജു സാംസണ്‍; നന്ദി പറഞ്ഞ് താരം

   'ഇപ്പോൾ എനിക്ക് ഒരു റോയൽ ഫീലാണ്. എല്ലാ മലയാളികളെയും പോലെ മാച്ചോ മാൻ ബ്രോ സഞ്ജു സാംസൺ ഉള്ളതുകൊണ്ടാണ് രാജസ്ഥാൻ റോയല്‍സിനെ പിന്തുണയ്ക്കുന്നത്. ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങള്‍ അഭിമാനമാണ്. നിങ്ങളുടെ ക്യാപ്റ്റൻസിയില്‍ രാജസ്ഥാൻ റോയൽസ് കൂടൂതൽ ഉയരങ്ങളിലെത്തട്ടെ' നന്ദി സന്ദേശത്തിൽ ടൊവിനോ കുറിച്ചു.
   നടൻ പൃഥ്വിരാജും നേരത്തെ സഞ്ജുവിന് നന്ദി അറിയിച്ചെത്തിയിരുന്നു. താരത്തിനും മകൾ അല്ലിക്കും സഞ്ജു നൽകിയ സമ്മാനമായ പേരുകൾ രേഖപ്പെടുത്തിയ ജഴ്സി ചിത്രം പങ്കുവച്ചായിരുന്നു പൃഥ്വിയും ആശംസയും നന്ദിയും അറിയിച്ചത്.

   സഞ്ജുവിന്‍റെ ക്യാപ്റ്റൻസി എല്ലാവർക്കും സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും കാര്യമാണെന്നാണ് നന്ദി പോസ്റ്റിൽ പൃഥ്വി കുറിച്ചത്. ജീവിതത്തെയും ക്രിക്കറ്റിനെയും കുറിച്ചുള്ള കൂടുതൽ സംഭാഷണങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്.

   'ജഴ്സിക്കും ഹാമ്പറിനും നന്ദി. സഞ്ജു നിങ്ങൾ ക്യാപ്റ്റനായി എത്തിയത് എല്ലാവർക്കും വലിയ സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. ജീവിതത്തെയും ക്രിക്കറ്റിനെയും കുറിച്ചുള്ള കൂടുതൽ സംഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു'. എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

   കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ഈ വര്‍ഷമാണ് ‌ടീം ക്യാപ്നായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ ക്യാപ്റ്റന്‍റെ നേതൃത്വത്തിൽ ടീം നാളെ പഞ്ചാബ് കിംഗ്സിനെ നേരിടാനിരിക്കുകയാണ്.
   Published by:Asha Sulfiker
   First published:
   )}