പത്തനംതിട്ട: മാളികപ്പുറം സിനിമയുടെ റീലിസിനു ശേഷം പന്തളം ക്ഷേത്രത്തിലെത്തി സിനിമ താരങ്ങളും അണിയറപ്രവർത്തകരും. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരവേയാണ് ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അടക്കമുള്ളവർ പന്തളത്തെത്തിയത്. ക്ഷേത്രദർശനത്തിനെത്തിയവരടക്കം നിരവധി പേർ ചേർന്ന് ഇവരെ സ്വീകരിച്ചു.
ആരാധ്യദേവനായ അയ്യപ്പനെ കാണാൻ എട്ടുവയസുകാരി നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രദർശനവും ഹൗസ്ഫുള്ളാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ, അയ്യപ്പന്റെ സിനിമയാണ്. അത് അങ്ങനെത്തന്നെയാവേണ്ടത് എന്നു നടൻ കൂട്ടിച്ചേർത്തു.
Also read-Varaham | വരാഹം: ഷോബി തിലകൻ, കിടിലം ഫിറോസ്, കൂടാതെ നവാഗതരും
സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവരും സന്തോഷം പങ്കുവെച്ചു. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമയുടെ നേതൃത്വത്തിൽ സിനിമാ പ്രവർത്തകരെ ആദരിച്ചു. തുടർന്ന് ക്ഷേത്രത്തിലെ അന്നദാന ചടങ്ങ് ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.