HOME /NEWS /Film / 'ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനുട്ട്'; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് ഉണ്ണി മുകുന്ദൻ

'ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനുട്ട്'; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നൽകിയ ഉപദേശങ്ങൾ ഒരിക്കലും മറക്കില്ലെന്നും ജീവിതത്തിൽ താനത് നടപ്പിലാക്കുമെന്നും ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നൽകിയ ഉപദേശങ്ങൾ ഒരിക്കലും മറക്കില്ലെന്നും ജീവിതത്തിൽ താനത് നടപ്പിലാക്കുമെന്നും ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നൽകിയ ഉപദേശങ്ങൾ ഒരിക്കലും മറക്കില്ലെന്നും ജീവിതത്തിൽ താനത് നടപ്പിലാക്കുമെന്നും ഉണ്ണി മുകുന്ദൻ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ട അനുഭവം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനുട്ടായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെന്നാണ് ഉണ്ണി മുകുന്ദൻ വിശേഷിപ്പിച്ചത്.

    പ്രധാനമന്ത്രി നൽകിയ ഉപദേശങ്ങൾ ഒരിക്കലും മറക്കില്ലെന്നും ജീവിതത്തിൽ താനത് നടപ്പിലാക്കുമെന്നും ഉണ്ണി തന്റെ ട്വീറ്റിൽ പറയുന്നു.

    നരേന്ദ്ര മോദിയെ നേരിട്ടു കാണുക, അദ്ദേഹത്തോട് ഗുജറാത്തിയിൽ സംസാരിക്കുക എന്നത് തന്റെ വലിയ സ്വപ്നമായിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച പോസ്റ്റ് എന്നാണ് പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് താരം കുറിച്ചത്.

    14 വയസ്സുള്ളപ്പോൾ ദൂരെ നിന്നു കണ്ടതു മുതൽ ഇപ്പോൾ നേരിട്ട് കണ്ടതിനെ കുറിച്ചായിരുന്നു ഉണ്ണി മുകുന്ദന്റെ ട്വീറ്റ്. പ്രധാനമന്ത്രി അനുവധിച്ച 45 മിനുട്ട് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരുന്നുവെന്നും താരം വ്യക്തമാക്കി.

    First published:

    Tags: Narendra modi, Pm modi, Unni Mukundan