നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'എങ്ങനെ കഴിഞ്ഞിരുന്ന ഞാനാ'; ഉടുമുണ്ട് മാത്രം ധരിച്ച് മസിൽമാൻ ഉണ്ണിമുകുന്ദൻ

  'എങ്ങനെ കഴിഞ്ഞിരുന്ന ഞാനാ'; ഉടുമുണ്ട് മാത്രം ധരിച്ച് മസിൽമാൻ ഉണ്ണിമുകുന്ദൻ

  സോഷ്യൽ മീഡിയയിലും ആക്ടീവായ താരത്തിന്റെ പുതിയ ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം

  ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  • News18
  • Last Updated :
  • Share this:
   മലയാള സിനിമയുടെ മസിൽമാനാണ് യുവതാരം ഉണ്ണിമുകുന്ദൻ. സമീപകാലത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയാണ് ഈ താരം. സോഷ്യൽ മീഡിയയിലും ആക്ടീവായ താരത്തിന്റെ പുതിയ ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം.

   'എന്റെ ഷർട്ടും,പാന്റും,വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡിൽ സേഫ് ആയി വെച്ചിട്ടുണ്ട്,ആവശ്യക്കാർ സമീപിക്കുക. 😁 (എങ്ങനെ കഴിഞ്ഞിരുന്ന ഞാനാ😂)'എന്ന ക്യാപ്ഷനോട് ഉടുമുണ്ട് മാത്രം ധരിച്ച് നിൽക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
   ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമായ ചോക്ലേറ്റ് സ്റ്റോറി റീറ്റോൾഡ് എന്ന ചിത്രത്തിന്റെ ഹാഷ്ടാഗോട് കൂടിയാണ് പുതിയ ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിനു പീറ്റർ ആണ് സംവിധായകൻ.

   മസിൽ കാണിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചതിന് പരിഹാസവുമായി രംഗത്തെത്തിയയാൾക്ക് അടുത്തിടെ തക്കതായ മറുപടിയും ഉണ്ണി നൽകിയിരുന്നു. ഇതിന് പിന്നാലെ ഫോട്ടോയിലെ കൂളിംഗ് ഗ്ലാസ് ഇഷ്ടപ്പെട്ട് അതുതരുമോ എന്ന് ചോദിച്ച ആരാധകനിൽ നിന്ന് മേൽവിലാസം വാങ്ങി അത് അയച്ചുകൊടുത്തും താരം കൈയടി വാങ്ങിയിരുന്നു.

   First published:
   )}