നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രായത്തെ ചെറുത്ത് തോൽപ്പിക്കാൻ യോഗ; നടി വിദ്യ മാൽവേയുടെ വീഡിയോ വൈറൽ

  പ്രായത്തെ ചെറുത്ത് തോൽപ്പിക്കാൻ യോഗ; നടി വിദ്യ മാൽവേയുടെ വീഡിയോ വൈറൽ

  Actor Vidya Malvade takes yoga route to stay young | അത്യന്തം മെയ്‌വഴക്കത്തോടെ യോഗ അഭ്യസിക്കുന്ന വീഡിയോയുമായി നടി വിദ്യ മാൽവേ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഇന്ത്യൻ സിനിമയിൽ യോഗ പിന്തുടരാത്ത നായികമാരുണ്ടോ എന്ന് വേണം ഇക്കാലത്ത് ചോദിയ്ക്കാൻ. ഫിറ്റ്നസ് നിലനിർത്താൻ വേണ്ടി മാത്രമല്ല, യൗവനം തുളുമ്പുന്ന ചർമ്മത്തിനും ആകാരവടിവിനും മനസികാരോഗ്യത്തിനും ഒക്കെ അഭിനേതാക്കൾ യോഗ പരിശീലിക്കുന്നുണ്ട്.

   കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ഇത്തരത്തിൽ യോഗ പരിശീലിക്കുന്ന അഭിനേതാക്കളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സുലഭമാണ്. പലരും തങ്ങളുടെ ആരാധകർക്കും പ്രേക്ഷകർക്കും ആര്ജ്ജവം ഉൾക്കൊള്ളാൻ വേണ്ടിക്കൂടിയാണ് ഇത്തരം പോസ്റ്റുകളുമായെത്തുന്നത്.

   പ്രായത്തെ പിടിച്ച പിടിയാലേ നിയന്ത്രിക്കാൻ യോഗ പരിശീലിക്കുന്ന താരങ്ങളിൽ ബോളിവുഡ് സുന്ദരി മലൈക അറോറയാണ് പ്രമുഖ. മലൈകയെ സംബന്ധിച്ച് യോഗ മാത്രമല്ല, ജിം, നീന്തൽ, പ്രഭാത സവാരി തുടങ്ങിയ രീതികളുമുണ്ട്.

   ഇപ്പോൾ മറ്റൊരാളും യോഗ വീഡിയോയുമായി എത്തിയിട്ടുണ്ട്. ബോളിവുഡ് നടി വിദ്യ മാൽവേയാണ് യോഗ പരിശീലന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

   നിങ്ങളുടെ നട്ടെല്ല് എത്രത്തോളം ചെറുപ്പമാണോ നിങ്ങളുടെ യൗവനവും അതുപോലെയിരിക്കും എന്നാണ് വിദ്യ വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്യുന്ന ക്യാപ്‌ഷനിൽ പറയുന്നത്. നിങ്ങളുടെ നട്ടെല്ലിനെ അടുത്തറിയാനുള്ള വിവരണവും വിദ്യ അതിനൊപ്പം നൽകുന്നു.

   വളരെ മെയ്‌വഴക്കത്തോട് കൂടിയാണ് വിദ്യ യോഗ മുറകൾ ചെയ്യുന്നത്. വിദ്യയുടെ മെയ്‌വഴക്കം തന്നെയാണ് ഈ വീഡിയോ ശ്രദ്ധേയമാവാനുള്ള കാരണവും. (വീഡിയോ ചുവടെ)
   Also read: സണ്ണിയുടെ കുപ്പായമൊന്ന് നേരെയാക്കാൻ പെടാപ്പാട്; വീഡിയോ പോസ്റ്റ് ചെയ്ത് സണ്ണി ലിയോണി

   ഓരോ അവസരങ്ങൾക്കും ചേരുന്ന വസ്ത്രം സ്വീകരിക്കുന്നയാളാണ് നടി സണ്ണി ലിയോണി. വസ്ത്രങ്ങൾ മാത്രമല്ല, അതിലേക്കാളേറെ കൂളിംഗ് ഗ്ലാസ്സുകളിൽ സണ്ണി ശ്രദ്ധ നൽകാറുണ്ട്. വ്യത്യസ്തമായ കൂളിംഗ് ഗ്ലാസ്സുകൾ ധരിച്ചുള്ള സണ്ണിയുടെ ചിത്രങ്ങൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുമുണ്ട്.

   പക്ഷെ വിശേഷാവസരങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങൾ വിചാരിക്കുംപോലെ അത്ര എളുപ്പമല്ല എന്ന് ഏറ്റവും പുതിയ വീഡിയോയിലൂടെ കാട്ടിത്തരികയാണ് സണ്ണി.

   സെലിബ്രിറ്റികൾ ധരിക്കുന്ന വസ്ത്രങ്ങൾ പലതും ആ രീതിയിൽ നെയ്തും തുന്നിയും എടുക്കാൻ തന്നെ ദിവസങ്ങളും മാസങ്ങളും വേണ്ടി വരും. അത്രയും പാടുപെട്ട് തയാറാക്കിയാലോ, വിചാരിക്കുന്ന പോലെ അത് ധരിക്കുന്നയാളിൽ പാകമാകാനും വേണം പ്രയത്നം. കൃത്യമായ അളവെടുത്ത് തുന്നിയ പല വസ്ത്രങ്ങളും അവസാന നിമിഷം താരങ്ങൾക്ക് പണി കൊടുത്തിട്ടുണ്ട്.

   കിം കർദാഷിയാൻ, പ്രിയങ്ക ചോപ്ര തുടങ്ങിയവർ ഇക്കാര്യങ്ങൾ മുൻപു തുറന്നു പറഞ്ഞിട്ടുണ്ട്. പ്രിയങ്കയ്ക്ക് യാത്രാ മദ്ധ്യേ കാറിലിരുന്നുകൊണ്ടാണ് സ്റ്റൈലിസ്റ് വസ്ത്രം ശരിയാക്കിയെടുക്കേണ്ടി വന്നത്. കിം കർദാഷിയാന് ഒരു സ്യൂട്ട് ധരിച്ചതിൽ പിന്നെ മണിക്കൂറുകളോളം വെള്ളംകുടിക്കാൻ പോലും സാധിച്ചിരുന്നില്ല.

   ഇപ്പോൾ സണ്ണിയും ഗൗൺ കൊണ്ടുള്ള മല്പിടുത്തതിന്റെ കഥയുമായി വരികയാണ്. വളരെ ഭംഗിയുള്ള മഞ്ഞ നിറമുള്ള ഗൗൺ ആണ് സണ്ണി അണിഞ്ഞിരിക്കുന്നത്. പക്ഷെ അവസാന നിമിഷമാണ് പൊല്ലാപ്പുകൾ തുടങ്ങിയത്.

   മൂന്നു പേർ ചേർന്ന് ഈ വസ്ത്രം പിറകിൽ നിന്നും കൃത്യമായി ഉറപ്പിക്കാൻ പെടാപ്പാടുപെടുന്നതാണ് വീഡിയോയിലുള്ളത്.
   Published by:user_57
   First published:
   )}