• HOME
  • »
  • NEWS
  • »
  • film
  • »
  • Vijay Deverakonda| ലൈഗറിന്റെ പ്രചാരണം; വിജയ് ​ദേവരക്കൊണ്ട ഇന്ന് കൊച്ചിയിൽ

Vijay Deverakonda| ലൈഗറിന്റെ പ്രചാരണം; വിജയ് ​ദേവരക്കൊണ്ട ഇന്ന് കൊച്ചിയിൽ

കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം പരിസരത്ത് വൈകിട്ട് 6ന് നടക്കുന്ന സം​ഗീത പരിപാടിയിൽ വിജയ് ദേവരക്കൊണ്ട പങ്കെടുക്കും

  • Last Updated :
  • Share this:
    കൊച്ചി: ബി​ഗ് ബജറ്റ് തെലുങ്ക് ചിത്രമായ ലൈഗറിന്റെ (Liger) പ്രചരണാർത്ഥം തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ട (Vijay Deverakonda) ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും ഇന്ന് കൊച്ചിയിലെത്തും. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം പരിസരത്ത് വൈകിട്ട് 6ന് നടക്കുന്ന സം​ഗീത പരിപാടിയിൽ ദേവരക്കൊണ്ട പങ്കെടുക്കും.

    Also Read- 'സീതാരാമം കണ്ടു, ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി'; ദുൽഖർ ചിത്രത്തെ പുകഴ്ത്തി വെങ്കയ്യ നായിഡു

    പെർഫ്യൂം മ്യൂസിക് ബാന്റിന്റെ സം​ഗീത സായാഹ്നവും തുടർന്ന് താരങ്ങൾ പങ്കെടുക്കുന്ന പരിപാടിയും നടക്കും. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ചിത്രത്തിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിനാണ്.

    Also Read- ആർഎസ്എസിനെക്കുറിച്ച് സിനിമ; എടുക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്ത്

    തെലുങ്കിലെ മുൻനിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ്, മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമാണ് ലൈഗർ. പാൻ ഇന്ത്യൻ റീലീസ് ആയാണ് ലൈഗർ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്.

    Also Read- Empuraan| ലൂസിഫറിനേക്കൾ വലിയ കാൻവാസിൽ എമ്പുരാൻ; പ്രഖ്യാപന വീഡിയോ

    ഓഗസ്റ്റ് 25നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. പ്രശസ്ത ബോക്സിംഗ് താരം മൈക്ക് ടൈസൺ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

    Also Read- 'സ്റ്റാൻലി' ഇവിടെയുണ്ട്‌; 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു

    കേരളത്തിൽ നൂറ്റമ്പതിലേറെ തീയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശിപ്പിക്കും. ചിത്രത്തിന്റെ ട്രെയ്ലറും പാട്ടും ഇതിനകം തന്നെ വലിയ ഹിറ്റായി മാറിയിട്ടുണ്ട്.
    Published by:Rajesh V
    First published: