• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിന് സഹായ പ്രവാഹം; 70 ലക്ഷം നൽകി ഇളയദളപതിയും


Updated: August 22, 2018, 12:13 PM IST
കേരളത്തിന് സഹായ പ്രവാഹം; 70 ലക്ഷം നൽകി ഇളയദളപതിയും

Updated: August 22, 2018, 12:13 PM IST
പ്രളയം ദുരന്തം വിതച്ച കേരളത്തിന് സഹായ പ്രവാഹം നിലയ്ക്കുന്നില്ല. രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി പേരാണ് കേരളത്തിന് കൈത്താങ്ങാകാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ നിരവധി സിനിമ താരങ്ങളും ഉൾപ്പെടുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി താരങ്ങളും കേരളത്തെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി. ഇതിനു പുറമെ കേരളത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് രംഗത്തു വരികയും ചെയ്തിരുന്നു.

ഇപ്പോഴിത കേരളത്തിനായി 70 ലക്ഷം രൂപ നൽകുമെന്നറിയിച്ചിരിക്കുകയാണ് ഇളയ ദളപതി വിജയ്. സൺ ടിവിയാണ് വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല വിജയ് ഈ തുക കൈമാറിയത്. മറിച്ച് വിജയ് ഫാൻസ് ക്ലബുകൾ വഴിയാണ് പണം കൈമാറിയിരിക്കുന്നത്. ഫാൻസ് ക്ലബുകൾ വഴി ഈ പണം കേരളത്തിലെത്തിച്ച് സന്നദ്ധ പ്രവർത്തനം നടത്തും.

വിജയ്ക്കു പുറമെ വിജയകാന്ത് കേരളത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കമൽ ഹാസൻ, സൂര്യ, വിജയ് സേതുപതി, വിക്രം, നയൻതാര, ധനുഷ്,ജയം രവി, ശിവകാർത്തികേയൻ, സിദ്ധാർഥ് തുടങ്ങിയ തമിഴ് താരങ്ങളും ജൂനിയർ എൻടിആർ, നന്ദമുരി കല്യാൺ, പ്രഭാസ് തുടങ്ങിയ തെലുങ്ക് താരങ്ങളും നിരവധി ബോളിവുഡ് താരങ്ങളും കേരളത്തിന് കൈത്താങ്ങുമായി രംഗത്തെത്തിയിരുന്നു.
First published: August 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍