ലോകമെമ്പാടും തരംഗമായ അറബിക് കുത്ത് എന്ന ഗാനം തീര്‍ത്ത ആരവം കെട്ടടങ്ങും മുന്‍പ് വിജയ് ചിത്രം ബീസ്റ്റിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 'ജോളി ഒ ജിംഘാന' എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കു കാര്‍ത്തിക്കാണ് ഗാനം എഴുതിയിരിക്കുന്നത്. 5 മില്ല്യണ്‍ ആളുകളാണ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഗാനം യൂട്യൂബില്‍ കണ്ടത്.
തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് ബീസ്റ്റിലെ അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം. ധനുഷ് നായകനായ ചിത്രം മാരി 2വിലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നിരിക്കുന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.
ശിവകാര്ത്തികേയൻ വരികൾ എഴുതിയ അറബി കുത്ത് അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ അറബിക് കുത്തിന് ചുവട് വെച്ച് താരങ്ങളടക്കം നിരവധി പേരാണ് എത്തിയത്.
Raasamma, Hey Raasamma.. It's 5 Million-maa#JollyOGymkhana on beast mode 😍
വിജയിയുടെ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. പൂജാ ഹെഗ്ഡെയാണ് നായിക. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയുടെ തമിഴിലെ അരങ്ങേറ്റമാണ് ബീസ്റ്റ്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 14ന് 'ബീസ്റ്റ്' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.