ഇന്റർഫേസ് /വാർത്ത /Film / Jailer Movie | ജയിലറില്‍ രജനീകാന്തിനൊപ്പം വിനായകനും; പ്രഖ്യാപനം നടത്തി സണ്‍ പിക്ചേഴ്സ്

Jailer Movie | ജയിലറില്‍ രജനീകാന്തിനൊപ്പം വിനായകനും; പ്രഖ്യാപനം നടത്തി സണ്‍ പിക്ചേഴ്സ്

സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം സൺ പിക്ചേഴ്സ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു

സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം സൺ പിക്ചേഴ്സ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു

സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം സൺ പിക്ചേഴ്സ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു

  • Share this:

സൂപ്പര്‍ സ്റ്റാര്‍‌ രജനീകാന്തിന്‍റെ 169-ാമത് ചിത്രം ജയിലറില്‍ മലയാളി നടന്‍ വിനായകനും ഒരു പ്രധാന വേഷത്തിലെത്തുന്നു. വിജയ്യുടെ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തമിഴ് നടി രമ്യ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം സൺ പിക്ചേഴ്സ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

2013ല്‍ ഭരത് ബാല സംവിധാനം ചെയ്ത ധനുഷ് ചിത്രം മാരിയനില്‍ വിനായകന്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.

 ‘ഏക് കഹാനി സുനായെ സര്‍’ ; വിക്രം വേദ ഹിന്ദി പതിപ്പില്‍ ഹൃത്വിക് റോഷന്‍റെ ആറാട്ട് , ടീസര്‍ പുറത്ത്

ദക്ഷിണേന്ത്യയില്‍ തരംഗമായി മാറിയ തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിന്‍റെ ടീസര്‍ പുറത്ത്. വിജയ് സേതുപതി , മാധവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്കര്‍ -ഗായത്രി സംവിധാനം ചെയ്യുന്ന ചിത്രം അതേപേരില്‍ തന്നെയാണ് പുറത്തിറങ്ങുന്നത്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ഹിന്ദി പതിപ്പിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. വിജയ് സേതുപതി അവിസ്മരണീയമാക്കിയ വേദ എന്ന കഥാപാത്രമായി ഹൃത്വിക് റോഷന്‍റെ അഴിഞ്ഞാട്ടമാണ് ടീസറില്‍ ഉടനീളം കാണാന്‍ കഴിയുക. മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രമായാണ് സെയ്ഫ് അലിഖാന്‍ എത്തുന്നത്.

രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

ഒന്നിന് പിറകെ ഒന്നായി പരാജയപ്പെടുന്ന ബോളിവുഡ് സിനിമകള്‍ക്ക് വിക്രം വേദയുടെ വരവോടെ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. 2017 ല്‍ പുറത്തിറങ്ങിയ വിക്രം വേദ രാജ്യത്തൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. വിജയ് സേതുപതിയുടെ കരിയറിലെ ബ്രേക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമായിരുന്നു വേദ എന്ന ഗുണ്ടാത്തലവന്‍റെത്. ഹീറോയിസം നിറഞ്ഞ നെഗറ്റീവ് റോളില്‍ മക്കള്‍ സെല്‍വന്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലൂടെ നടത്തിയത്.

First published:

Tags: Actor Vinayakan, Jailer movie, Rajinikanth