• HOME
  • »
  • NEWS
  • »
  • film
  • »
  • Vinayakan| 'എല്ലാ സ്ത്രീകളോടും ഞാന്‍ സെക്‌സ് ചോദിച്ചുവാങ്ങുകയായിരുന്നു; ഫാൻസുകാർ പൊട്ടൻമാർ': വിനായകൻ

Vinayakan| 'എല്ലാ സ്ത്രീകളോടും ഞാന്‍ സെക്‌സ് ചോദിച്ചുവാങ്ങുകയായിരുന്നു; ഫാൻസുകാർ പൊട്ടൻമാർ': വിനായകൻ

മാന്യന്മാരെന്ന് നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും അതിന്റെ പേരിൽ സിനിമാ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും വിനായകൻ

vinayakan

vinayakan

  • Share this:
കൊച്ചി: ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്ന് നടൻ വിനായകൻ (Vinayakan) . അതിനെയാണ് മീ ടൂ (me too) എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും വിനായകൻ പറഞ്ഞു. പറയുന്നു. 'ഒരുത്തീ' (Oruthee Movie) എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീ ടൂ എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്ന് നടൻ പറയുന്നു.

'എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' - വിനായകൻ പറഞ്ഞു.

താൻ പങ്കുവെയ്ക്കുന്ന വിവാദ ഫേസ് ബുക്ക് പോസ്റ്റുകളേക്കുറിച്ചും വിനായകൻ വിശദീകരിച്ചു.

'ഞാൻ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകൾ വിട്ടുകളയുന്ന കാര്യങ്ങളാണ്. ലക്ഷകണക്കിന് ആളുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തന് കൊള്ളാൻ വേണ്ടിയാണ് ഞാൻ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാൽ ഞാൻ ആ പോസ്റ്റ് കളയും. വിമർശനം ആണ് ഞാൻ ഇടുന്നത്. അത് അവർ ഏറ്റെടുത്താൽ അത് ഞാൻ മാറ്റും,' സാമൂഹിക പ്രശ്നനങ്ങളെക്കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു. സംവിധായകൻ രഞ്ജിത്തിനെതിരായ പോസ്റ്റും ഇത്തരത്തിലുള്ളതാണ് വിനായകൻ പറഞ്ഞു.

Also Read- Gold teaser | പൃഥ്വിരാജ് ജോഷി, നയൻ‌താര സുമംഗലി ഉണ്ണികൃഷ്ണൻ; അൽഫോൺസ് പുത്രന്റെ 'ഗോൾഡ്' ടീസർ

മാന്യന്മാരെന്ന് നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ സിനിമാ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 'ഈ ലോകത്ത് മാന്യൻ എന്ന് പറയുന്ന അമാന്യനെ ഞാൻ ചീത്ത പറയും. മാന്യൻ എന്നു പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകൾ വ്യക്തമാക്കുന്നത്. കോവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയ വിനായകൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പേർസണൽ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേര്‍ട്ട്. ഞാൻ അതിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്', വിനായകൻ കൂട്ടിച്ചേർത്തു.

Also Read- The Kashmir Files | സിഖ് ജനതയ്ക്ക് നേരിടേണ്ടിവന്ന ദുരിതങ്ങൾ പൂർണമായും അവഗണിച്ചു; 'ദി കശ്മീർ ഫയൽസി'നെതിരെ വിമർശനം

സൂപ്പർ താരങ്ങളുടെ ഫാൻസുകൾ വിചാരിച്ചാൽ സിനിമ വിജയിപ്പിയ്ക്കാനോ തോൽപ്പിയ്ക്കാനോ കഴിയില്ല.
ഫാൻസ്‌ എന്ന പൊട്ടന്മാർ വിചാരിച്ചാൽ ഒന്നും സംഭവിക്കില്ല, സൂപ്പർസ്റ്റാറിന്റെ പടത്തിന് ഒരു പൊട്ടനും ഉണ്ടായിരുന്നില്ല.  നൂൺഷോ തുടങ്ങിയ തിയറ്ററിൽ നിന്നും ജനങ്ങൾ ഒന്നരയ്ക്കേ ഓടിയ അവസ്ഥയായിരുന്നുവെന്നും വിനായകൻ പറഞ്ഞു.
Published by:Rajesh V
First published: