HOME » NEWS » Film »

മോഹിനിയാട്ടം വേഷം ധരിച്ച് നൃത്തം ചെയ്യുന്ന കുട്ടി; മലയാളികളുടെ പ്രിയ താരത്തിന്റെ വീഡിയോ ശ്രദ്ധേയമാവുന്നു

ഈ താരം ഒരു അഭിനേതാവാണെങ്കിലും നടിയല്ല

News18 Malayalam | news18-malayalam
Updated: February 16, 2021, 10:27 AM IST
മോഹിനിയാട്ടം വേഷം ധരിച്ച് നൃത്തം ചെയ്യുന്ന കുട്ടി; മലയാളികളുടെ പ്രിയ താരത്തിന്റെ വീഡിയോ ശ്രദ്ധേയമാവുന്നു
വീഡിയോ ദൃശ്യം
  • Share this:
ഒരു കാലത്ത് സ്കൂൾ കലോത്സവ വേദികളായിരുന്നു മലയാള സിനിമയുടെ ഓഡിഷൻ കേന്ദ്രങ്ങൾ. റിയാലിറ്റി ഷോകൾ ആരംഭിക്കുന്നതിനും മുൻപ് മലയാള സിനിമയ്ക്ക് എണ്ണമറ്റ കലാകാരന്മാരെയും കലാകാരികളെയും സമ്മാനിച്ചത് ഈ അരങ്ങുകളായിരുന്നു. കലാതിലകമോ, കലാപ്രതിഭയോ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ അത് മലയാള സിനിമാ ലോകത്തേക്കുള്ള ഉറപ്പുള്ള ടിക്കറ്റ് കൂടിയായിരുന്നു.

മഞ്ജു വാര്യർ, നവ്യ നായർ, കാവ്യാ മാധവൻ എന്നിങ്ങനെ മലയാള സിനിമയിലെ മുൻനിര നടിമാർ എല്ലാം തന്നെ കലോത്സവ വേദികളിലെ കണ്ടെത്തലുകളാണ്. പിന്നീടവർ തങ്ങളുടെ ജീവിതത്തിലും ആ കലയിൽ നിന്നും ഉയർന്നു വരുന്നതും പ്രേക്ഷകർ കണ്ടു.

ചുവടെ വരുന്ന വീഡിയോയിലും കലോത്സവത്തിൽ നിന്നുള്ള ഒരു പ്രതിഭയെയാണ് പ്രേക്ഷകർ കാണുന്നത്. 1983-84 ലെ ഇരുപത്തിനാലാമത് കേരള സംസ്ഥാന യുവജനോത്സവ  വേദിയിലാണ് താരം. ഭംഗിയായി വേഷം കെട്ടി മോഹിനിയാട്ടം അവതരിപ്പിക്കുകയാണ് ആളിവിടെ. പക്ഷെ ഇതൊരു നടിയാണ് എന്ന് തെറ്റിദ്ധരിക്കരുത്. കലോത്സവ വേദികൾ സമ്മാനിച്ച ചുരുക്കം ചില പുരുഷ പ്രതിഭകളിൽ ഒരാളാണ് ഇത്. കേവലം 13 വയസ്സുള്ളപ്പോഴാണ് ഈ കലാ പ്രകടനം. (വീഡിയോ ചുവടെ)



1985ലെ 'ഇടനിലങ്ങൾ' എന്ന സിനിമയിലൂടെയാണ് വിനീതിന്റെ സിനിമാ പ്രവേശം. പക്ഷെ ശ്രദ്ധ നേടിയത് 'നഖക്ഷതങ്ങൾ' എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു. വിനീത്-മോനിഷാ ജോഡികളായിരുന്നു അക്കാലത്തെ ശ്രദ്ധാകേന്ദ്രം. അന്നും ഇന്നും വിനീത് എന്ന നടന് പകരക്കാരൻ ഇന്ത്യൻ സിനിമയിൽ ഇല്ലെന്നു തന്നെ പറയാം. നൃത്തത്തിൽ ഇത്രയധികം കയ്യടക്കമുള്ള ഒരു നടൻ ഇന്ത്യൻ സിനിമയിൽ വേറെയില്ല.

നൃത്തം ചെയ്യാനുള്ള കഴിവ് തന്നെയാണ് വിനീതിനെ മറ്റു ഭാഷാ സിനിമകളിലേക്കും എത്തിച്ചത്. ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ വിനീതിന്റെ സാന്നിധ്യം ഉണ്ടായി. മണിച്ചിത്രത്താഴിന്റെ തമിഴ്, ഹിന്ദി പതിപ്പുകളിൽ നായികമാരായ ജ്യോതിക, വിദ്യ ബാലൻ എന്നിവർക്കൊപ്പം ക്‌ളാസിക്കൽ നൃത്തം ചെയ്തത് വിനീതാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഈ മേഖലയിൽ വിനീതിന് പകരക്കാരൻ ഇല്ലായിരുന്നു.

അടുത്തിടെയിറങ്ങിയ വാങ്ക്, മാധവീയം, സർവ്വം താളമയം തുടങ്ങിയ ചിത്രങ്ങളിൽ വിനീത് വേഷമിട്ടിരുന്നു.

എന്നാൽ സിനിമാ ജീവിതം പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ വിനീതിന്റെ തേടി മറ്റൊരു റോൾ കാത്തിരിപ്പുണ്ടായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫറിൽ' വിവേക് ഒബ്‌റോയിയുടെ കഥാപാത്രം ബോബിക്ക് ശബ്ദം നൽകി കന്നിയങ്കത്തിൽ തന്നെ വിനീത് മികച്ച ഡബ്ബിങ് കലാകാരനുള്ള സംസ്ഥാന പുരസ്കാരം നേടി.

പിന്നീട് ബിഗ് ബ്രദർ എന്ന സിനിമയിലെ അർബാസ് ഖാൻ അവതരിപ്പിച്ച വേദാന്തം IPS നും പുറത്തിറങ്ങാനുള്ള 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ' അർജുൻ സർജ്ജയ്ക്കും വിനീത് ശബ്ദം നൽകുകയുണ്ടായി.

Summary: Actor/dancer Vineeth Radhakrishnan posts a throwback video of him performing Mohiniyattam as a 13-year-old. Surprisingly, he is seen wearing costumes of a female dancer while performing, which is a rarity these days.
Published by: user_57
First published: February 16, 2021, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories