ഇന്റർഫേസ് /വാർത്ത /Film / Vishal| ഷൂട്ടിങ്ങിനിടെ നടൻ വിശാലിന് വീണ്ടും പരിക്ക്; ചിത്രീകരണം നിർത്തിവെച്ചു

Vishal| ഷൂട്ടിങ്ങിനിടെ നടൻ വിശാലിന് വീണ്ടും പരിക്ക്; ചിത്രീകരണം നിർത്തിവെച്ചു

സംഭവത്തെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പരിക്ക് ഭേദമായി വിശാൽ എത്തിയാലുടൻ ചിത്രീകരണം പുനരാരംഭിക്കും.

സംഭവത്തെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പരിക്ക് ഭേദമായി വിശാൽ എത്തിയാലുടൻ ചിത്രീകരണം പുനരാരംഭിക്കും.

സംഭവത്തെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പരിക്ക് ഭേദമായി വിശാൽ എത്തിയാലുടൻ ചിത്രീകരണം പുനരാരംഭിക്കും.

  • Share this:

ചെന്നൈ: ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് (Vishal) പരിക്ക്. വിശാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം 'ലാത്തി'യുടെ (Laththi) ലൊക്കേഷനില്‍ വച്ചാണ് താരത്തിന് അപകടമുണ്ടായത്. തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വെച്ചു. എന്റര്‍ടെയ്ന്‍മെന്റ് ഇൻഡസ്ട്രി ട്രാക്കര്‍ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന വീഡിയോ നേരത്തെ വിശാല്‍ പങ്കുവച്ചിരുന്നു.

താരത്തിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. എന്നാലിത് പൊട്ടൽ അല്ലെന്ന് ഡോക്ടർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പരിക്ക് ഭേദമായി വിശാൽ എത്തിയാലുടൻ ചിത്രീകരണം പുനരാരംഭിക്കും. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്.

Also Read- Sai Pallavi | സായ് പല്ലവിയുടെ 'ഗാർഗി' ജൂലൈ മാസത്തിൽ കേരളത്തിൽ റിലീസ്

ഇതേ സിനിമയുടെ ഷൂട്ടിങിനിടെ വിശാലിന് നേരത്തെയും പരിക്കേറ്റിരുന്നു. 'പുലിമുരുകന്റെ' സ്റ്റണ്ട് കോറിയോഗ്രാഫര്‍ ആയിരുന്ന പീറ്റര്‍ ഹെയിനാണ് ലാത്തിക്ക് വേണ്ടിയും സംഘട്ടനം ഒരുക്കിയിരിക്കുന്നത്. വിനോദ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനൈനയാണ് നായിക. നടന്‍ പ്രഭുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലാത്തിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിശാല്‍ എത്തുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലും ചിത്ര പ്രദര്‍ശനത്തിന് എത്തും. റാണ പ്രൊഡക്ഷന്‍സാണ് സിനിമയുടെ നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. എം ബാലസുബ്രമഹ്ണ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എന്‍ ബി ശ്രീകാന്ത് ആണ് എഡിറ്റ്ങ്. പൊൻ പാർത്ഥിപനാണ് സംഭാഷണങ്ങളെഴുതുന്നത്. ഓഗസ്റ്റ് 12-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

English Summary: Actor Vishal, who is currently busy filming the final schedule of upcoming Tamil film Laththi, injured his leg while filming an intense action sequence. The crew was filming the climax action episode when Vishal suffered an injury and the shoot was subsequently cancelled. This is the second time that Vishal has suffered an injury on the sets of Laththi, in which he plays a police officer.

First published:

Tags: Actor Vishal