• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തെ സഹായിക്കാൻ വിശാലും; പത്ത് ലക്ഷം രൂപ നൽകും

news18
Updated: August 16, 2018, 5:04 PM IST
കേരളത്തെ സഹായിക്കാൻ വിശാലും; പത്ത് ലക്ഷം രൂപ നൽകും
news18
Updated: August 16, 2018, 5:04 PM IST
പ്രളയബാധയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി തമിഴ് പ്രൊഡ്യൂസർ കൗൺസിൽ പ്രസിഡന്റും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാൽ രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിശാൽ പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു.

പ്രകൃതി ദുരന്തം നേരിടുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകണമെന്ന് തമിഴ് സിനിമ ലോകത്തോടും ആരാധകരോടും തമിഴ് ജനതയോടും വിശാൽ വാർത്ത കുറിപ്പിലൂടെ അഭ്യർഥിച്ചു.

കമൽഹാസൻ, സൂര്യ, കാർത്തി, രോഹിണി എന്നിവർ സഹായം വാഗ്ദാനം ചെയ്തിരുന്നു. കമൽഹാസൻ നേരത്തെ തന്നെ തുക കൈമാറി. നടൻ കാർത്തി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്.
First published: August 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍