• HOME
  • »
  • NEWS
  • »
  • film
  • »
  • വിഷാദരോഗത്തോട് പോരാട്ടം; തുറന്ന് പറഞ്ഞത് ദീപിക മുതൽ ഷാരുഖ് ഖാൻ വരെ

വിഷാദരോഗത്തോട് പോരാട്ടം; തുറന്ന് പറഞ്ഞത് ദീപിക മുതൽ ഷാരുഖ് ഖാൻ വരെ

കരിയറിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്ന ഇവർ വിഷാദരോഗ ബാധിതർക്ക് പ്രചോദനവും ആശ്വാസവുമാണ്

  • Last Updated :
  • Share this:
    ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം ആളുകൾക്ക് വിഷാദരോഗം ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. നിങ്ങൾക്കെന്തുതോന്നുന്നു, നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ പ്രവർത്തിക്കുന്നു തുടങ്ങി ചിന്തകളെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായയെരു അവസ്ഥയാണ് വിഷാദ രോഗം.

    അകാരണമായ ദുഃഖം, ദൈനംദിന പ്രവർത്തനങ്ങളിൽ താത്പര്യക്കുറവ്, തലവേദന, ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കക്കുറവ്, എന്നിവയെല്ലാമാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ. എന്നാൽ ഇത്തരം രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ള ചുരുക്കം ചില താരങ്ങളുണ്ട്.

    'മോഹൻലാലിന് വേണ്ടി എഴുതിയ കഥയായിരുന്നില്ല'; ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയെപ്പറ്റി ഇതുവരെ അറിയാത്തതെല്ലാം


    വിഷാദരോഗത്തിന് എതിരെയുള്ള തങ്ങളുടെ പോരാട്ടങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഇത്തരം അവസ്ഥയിസൂടെ കടന്ന് പോകുന്നവർക്ക് കരുത്തേകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ തുറന്ന് പറച്ചിലുകളൊക്കെയും. കരിയറിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്ന ഇവർ വിഷാദരോഗ ബാധിതർക്ക് പ്രചോദനവും ആശ്വാസവുമാണ്. ഇതിൽ ഗെയിം ഓഫ് ത്രൺസ് സ്റ്റാർ സോഫിയുടെ ടൂർണർ മുതൽ നടി ദീപിക പദുക്കോൺ വരെയുള്ളവരുണ്ട്.

    ദീപിക പദുക്കോൺ; 2015ൽ നടത്തിയ ഒരു അഭിമുഖത്തിലാണ് ദീപിക തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞത്. വിഷാദരോഗത്തെ കുറിച്ച് ബോളിവുഡിൽ നിന്നുള്ള സ്ത്രീകളുടെ തുറന്ന് പറച്ചിലുകൾ ദീപികയ്ക്ക് മുൻപ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.

    അനുഷ്ക ശർമ: അനുഷ്കയും തനിക്ക് വിഷാദ രോഗമുണ്ടെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് തികച്ചും ജൈവികമായി ഇണ്ടാകുന്നതാണെന്നും തുറന്ന് പറയാൻ മടിക്കേണ്ടതില്ലെന്നുമാണ് അനുഷ്ക പറയുന്നത്. യോഗയിലൂടെയും മറ്റുമാണ് ഇതിനെ അതിജീവിക്കുകയെന്നാണ് അനുഷ്ക പറയുന്നത്.

    ഷാരൂഖ് ഖാൻ: ഷാരൂഖ് തന്റെ തോളിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് മാസം വിഷാദരോഗത്തിന് അടിമയായിരു്നനുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് സുഹൃത്തുക്കളുടേയും കുടുംബത്തിന്റെയും വലിയ പിൻ തുണയോടെയാണ് താൻ അതിൽ നിന്ന് മുക്തനായതെന്നും അദ്ദേഹം തുറന്ന് പറയുന്നു.



     
    First published: