• HOME
  • »
  • NEWS
  • »
  • film
  • »
  • Remembering Lata Mangeshkar | ലതാജിയുടെ ശബ്ദം സമാനതകളില്ലാത്തതെന്ന് മമ്മൂട്ടി, സംഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന് മോഹന്‍ലാല്‍

Remembering Lata Mangeshkar | ലതാജിയുടെ ശബ്ദം സമാനതകളില്ലാത്തതെന്ന് മമ്മൂട്ടി, സംഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന് മോഹന്‍ലാല്‍

ലതാജിയുടെ സംഗീതത്തിലൂടെ അവര്‍ എക്കാലവും ജീവിക്കുമെന്ന് മോഹന്‍ലാലും പ്രിയ ഗായികയുടെ ശബ്ദം സമാനതകളില്ലാതെ എല്ലാ കാലവും നിലനില്‍ക്കുമെന്ന് മമ്മൂട്ടിയും പറഞ്ഞു

  • Last Updated :
  • Share this:
    അന്തരിച്ച  പ്രിയ ഗായിക ലതാ മങ്കേഷ്കറിനെ (Lata Mangeshkar) അനുസ്മരിച്ച് നടന്‍മാരായ മോഹന്‍ലാലും (Mohanlal) മമ്മൂട്ടിയും (Mammootty). ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പ്രിയഗായികയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലതാജിയുടെ സംഗീതത്തിലൂടെ അവര്‍ എക്കാലവും ജീവിക്കുമെന്ന് മോഹന്‍ലാലും പ്രിയ ഗായികയുടെ ശബ്ദം സമാനതകളില്ലാതെ എല്ലാ കാലവും നിലനില്‍ക്കുമെന്ന് മമ്മൂട്ടിയും പറഞ്ഞു. സംഗീത, ചലച്ചിത്ര, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ലതാ മങ്കേഷ്കറിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തി.

    ഇന്ന് രാവിലെ 8.12ന്  മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു.

    ജനുവരി 8നാണ് ഹോസ്പിറ്റലിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ 1942-ല്‍ 13-ാം വയസ്സിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 30,000-ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

    ALSO READ- Lata Mangeshkar | എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെപ്പോലെ: ലതാ മങ്കേഷ്കറിന്റെ ഓർമ്മയിൽ വഹീദ റഹ്മാൻ

    ഏഴു ദശാബ്ദക്കാലത്തെ കരിയറില്‍, 'അജീബ് ദസ്തന്‍ ഹായ്', 'പ്യാര്‍ കിയാ തോ ഡര്‍ണാ ക്യാ', 'നീല അസ്മാന്‍ സോ ഗയാ', 'തേരേ ലിയേ' തുടങ്ങിയ അവിസ്മരണീയമായ നിരവധി ഗാനങ്ങളാണ് ആ സ്വരമാധുരിയില്‍ പിറവികൊണ്ടത്.

    മോഹന്‍ലാലിന്‍റെ ട്വീറ്റ്

    ''ഭാരത രത്ന ലതാ മങ്കേഷ്കർ എന്ന സം​ഗീത പ്രതിഭാസത്തിന്റെ വിയോ​ഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അ​ഗാധമായ ദു:ഖം തോന്നി. സം​ഗീതത്തിലൂടെ അവർ ജീവിക്കട്ടെ, അവരുടെ പ്രിയപ്പെട്ടവരിലേക്ക്  അനുശോചനം അറിയിക്കുന്നു''



    മമ്മൂട്ടിയുടെ ട്വീറ്റ്

    ''ഇന്ത്യക്ക് നമ്മുടെ വാനമ്പാടി നഷ്ടപ്പെട്ടു. ഇനിയൊരിക്കലും സിനിമയും സം​ഗീതവും പഴയത് പോലെ ആകില്ല. ലതാജി നിങ്ങളുടെ പ്രതീകാത്മക ശബ്ദവും മഹത്വമുള്ള പ്രവർത്തനങ്ങളും  സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും''.



    സംഗീതത്തിനുള്ള രാജ്യത്തെ ഏതാണ്ടെല്ലാ പുരസ്കാരവും നേടിയ ഗായികയാണ് ലതാ മങ്കേഷ്കർ. ലതാജിയുടെ ഗാനങ്ങൾ ആസ്വദിക്കാത്ത ഒരു വ്യക്തി പോലും രാജ്യത്തിൽ ഇന്നുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇന്ത്യൻ സംഗീതത്തിലെ നിരവധി അനവധി ഗാനങ്ങൾ അനശ്വരമാക്കിയ ശബ്ദത്തിന് ഉടമയാണ് ഇന്ന് വിടവാങ്ങിയത്.

    ALSO READ- Remembering Lata Mangeshkar| ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം; ലത മങ്കേഷ്കറിന്റെ അപൂർവ ചിത്രങ്ങൾ

    ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ 36 ഭാഷകളിലായി 25,000 ൽ അധികം ഗാനങ്ങളാണ് ലതാജിയുടെ ശബ്ദത്തിൽ ലോകം കേട്ടത്. 1940 കൾ മുതൽ 2000 വരെയുള്ള കാലഘട്ടത്തിലും അവിടുന്ന് തുടർന്നും ഓരോ തലമുറകളും ആ ശബ്ദമാധുരി അനുദിനം കേട്ടുകൊണ്ടിരിക്കുന്നു.

    മലയാളത്തിലും ലതാ മങ്കേഷ്കർ ആലപിച്ചിട്ടുണ്ട്. നെല്ല് എന്ന ചിത്രത്തിലെ "കദളി ചെങ്കദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്കർ ആലപിച്ചതാണ്‌. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലത മങ്കേഷ്കർ പാടിയ ഏക മലയാളം ഗാനവും ഇതാണ്.
    Published by:Arun krishna
    First published: