• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇരകളായവരിൽ താരങ്ങളും; രക്ഷിച്ചവർക്ക് ഒരുപാട് നന്ദി


Updated: August 19, 2018, 7:55 PM IST
ഇരകളായവരിൽ താരങ്ങളും; രക്ഷിച്ചവർക്ക് ഒരുപാട് നന്ദി

Updated: August 19, 2018, 7:55 PM IST
കേരളത്തെ തകർത്തെറിഞ്ഞ പ്രളയ ദുരന്തത്തിന് ഇരകളായവരിൽ നിരവധി സിനിമാ താരങ്ങളും ഉൾപ്പെടുന്നു. നടൻ ജയറാമും കുടുംബവും, കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ, സലിംകുമാർ, ധർമജൻ, അനന്യ തുടങ്ങി നിരവധി താരങ്ങളാണ് ദുരന്തം നേരിട്ടനുഭവിച്ചത്. ഇതിനു പുറമെ താരങ്ങളായ മുന്ന, അപ്പാനി ശരത് എന്നിവരുടെ കുടുംബവും ദുരന്തത്തിന് ഇരകളായിരുന്നു.

ദുരന്തമുഖത്ത് മരണം മുന്നിൽ കണ്ട് പകച്ചു നിന്നപ്പോൾ സഹായഹസ്തവുമായി എത്തിയവർക്ക് നന്ദി പറയുകയാണ് താരങ്ങൾ. കനത്ത മഴയെ തുടർന്ന് കുതിരാനിലുണ്ടായ മണ്ണിടിച്ചിൽ താനും കുടുംബവും 18 മണിക്കൂർ പെട്ടുപോയതായി നടൻ ജയറാം പറഞ്ഞു. മണിക്കൂറുകളോളം അവിടെ പെട്ടുപോയ തങ്ങളെ രക്ഷിച്ചത് കേരള പൊലീസാണെന്ന് ജയറാം പറഞ്ഞു. മൂന്നു ദിവസം അടുത്തുള്ള സർക്കാര്‍ ക്വാർട്ടേഴ്സിൽ അഭയം നൽകിയെന്നും ജയറാം. കേരള പൊലീസിനോടും സർക്കാരിനോടും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പത് മാസം ഗർഭിണിയായ ഭാര്യയെ രക്ഷിച്ചവർക്ക് നന്ദി പറയുകയാണ് അപ്പാനി ശരത്. ദുരന്തം ഏറെ ബാധിച്ച ചെങ്ങന്നൂരിലാണ് ശരത്തിന്റെ ഭാര്യയുടെ കുടുംബം. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു ശരത്. ശരത്തിന്റെ ഭാര്യ രേഷ്മയും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തും വെള്ളപ്പൊക്കമുണ്ടായി. രേഷ്മയെ കുറിച്ച് വിവരങ്ങൾ ലഭിക്കാതിരുന്നതോടെ സഹായമഭ്യർഥിച്ച് ശരത് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഭാര്യ സുരക്ഷിതയാണെന്നും നൂറനാട് ഉണ്ടെന്നും ശരത് അറിയിച്ചത്. ഭാര്യയെ രക്ഷിച്ചവരോട് അങ്ങേയറ്റം നന്ദി പറയുകയാണ് ശരത്.

കുടുംബത്തെ രക്ഷിച്ചവർക്ക് നന്ദി പറയുകയാണ് നടൻ മുന്ന. പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും സഹായിക്കണമെന്നുമപേക്ഷിച്ച് നടൻ മുന്ന കഴിഞ്ഞ ദിവസം എത്തിയുന്നു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് മുന്ന കരഞ്ഞപേക്ഷിച്ചത്. ഇവരെ കുറിച്ചൊന്നും വിവരങ്ങളൊന്നും ഇല്ലെന്നാണ് മുന്ന പറഞ്ഞത്. എന്നാൽ ഇവിടെ ദുരന്ത നിവാരണ സേന എത്തിയെന്നും എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവുമൊക്കെ നൽകിയെന്നും മുന്ന പിന്നീട് അറിയിച്ചു.

ചാലക്കുടിപ്പുഴ നിറഞ്ഞു കവിഞ്ഞതോടെയാണ് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും കുടുംബവും മരണത്തെ മുഖാമുഖം കണ്ടത്. വെള്ളപ്പൊക്കത്തെ തുടർന്ന് സമീപത്തെ ചിലർക്കൊപ്പം വീടിന്റെ ഒന്നാം നിലയിൽ അഭയം തേടിയിരുന്നു രാമകൃഷ്ണൻ. എന്നാൽ ചാലക്കുടിയിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെ ഒന്നാം നിലയിലേക്കും വെള്ളമെത്തി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു ഇതെന്നാണ് അദ്ദേഹം പറയുന്നത്. കയ്പമംഗലത്തു നിന്ന് മത്സ്യത്തൊഴിലാളികളെത്തിയാണ് തങ്ങളെ രക്ഷിച്ചതെന്നും രാമകൃഷ്ണൻ പറയുന്നു. പേരാമ്പ്ര സെന്റ് ആന്റണീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് രാമകൃഷ്ണനും കുടുംബവുമുള്ളത്.
First published: August 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍