• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മോഹൻലാലിന്റെ നിലപാടുകൾ തള്ളി ആക്രമണത്തിനിരയായ നടി

news18
Updated: July 12, 2018, 10:57 AM IST
മോഹൻലാലിന്റെ നിലപാടുകൾ തള്ളി ആക്രമണത്തിനിരയായ നടി
news18
Updated: July 12, 2018, 10:57 AM IST
ദിലീപിനെ തിരിച്ചെടുത്തതിനെ തുടർന്ന് താരസംഘടനയായ അമ്മയിലുണ്ടായ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. അമ്മ പ്രസിഡന്റ് മോഹൻലാൽ പത്രസമ്മേളനം വിളിച്ച് അമ്മയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

മോഹൻലാലിന്റെ നിലപാടുകൾ തള്ളി ആക്രമണത്തിനിരയായ നടി രംഗത്തെത്തി. ദിലീപ് അവസരങ്ങൾ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമണത്തിനിരയായ നടി രേഖാമൂലം പരാതി നൽകിയിരുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ സുഹൃത്തും അമ്മ മുൻ എക്സിക്യൂട്ടീവ് അംഗവുമായ നടി രമ്യാ നമ്പീശൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രമ്യ മോഹൻലാലിന്റെ നിലപാടുകളിൽ ആക്രമണത്തിനിരയായ നടിക്ക് അതൃപ്തിയുണ്ടെന്ന് അറിയിച്ചത്. അമ്മ ഒരു കുടുംബമാണെങ്കിൽ ദിലീപിനെതിരെ വാക്കാൽ പരാതി നൽകിയാൽ സംഘടന പരിഗണിക്കില്ലേ എന്നാണ് ആക്രമണത്തിനിരയായ നടി തന്നോട് ചോദിച്ചതെന്ന് രമ്യ പറഞ്ഞു.

വാർത്ത സമ്മേളനം കണ്ടതിനു ശേഷം അവളുമായി സംസാരിച്ചിരുന്നു. അവൾ പറഞ്ഞത് ഇങ്ങനെയാണ്... 'അമ്മ എന്റെ കുടുംബമാണെങ്കിൽ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ഒരാളും മറ്റൊരാൾക്കെതിരെ പൊതുസമക്ഷത്തിൽ ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി അമ്മയെ നേരിട്ട് സമീപിക്കുകയോ ചെയ്യാറില്ല. അവർ എന്നോട് പറഞ്ഞത് സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും പരിഹാരം കണ്ടെത്താമെന്നുമാണ്. ചിലപ്പോൾ അവർ അന്വേഷിച്ച് കാണും. അപ്പോൾ ആരോപണ വിധേയൻ അത് തള്ളിക്കളഞ്ഞുകാണും. ഇപ്പോൾ ഞാൻ പ്രസിഡന്റിന്റെ ന്യായീകരണം കേട്ടു. ഞാൻ പരാതി എഴുതിക്കൊടുത്തിരുന്നെങ്കിലും അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മനസിലായി'

വാർത്ത സമ്മേളനത്തിലൂടെ അമ്മ ആർക്കൊപ്പമാണെന്ന കാര്യം വ്യക്തമായതായി രമ്യ പറഞ്ഞു. അടിസ്ഥാനപരമായ അവകാശങ്ങളാണ് സംഘടനയിൽ നിന്ന് ആവശ്യപ്പെടുന്നത്. വിവേചനം അംഗീകരിക്കാനാവില്ല.തന്നെ ആക്രമിച്ച കേസിൽ ആരോപണം നേരിടുന്ന ആൾ ഉൾപ്പെടുന്ന അസോസിയേഷനിൽ ഇര എങ്ങനെയാണ് ഭാഗമാകുന്നത്- രമ്യ ചോദിക്കുന്നു.

പരാതി എഴുതി ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് ഒരാൾ നേരിടുന്ന പ്രശ്നത്തെ ഇങ്ങനെ എഴുതിത്തള്ളുന്നത് അനീതിയാണെന്നും ചിലർക്കു വേണ്ടി മാത്രം പ്രത്യേക നിയമങ്ങൾ കൊണ്ടുവരികയാണെന്നും രമ്യ നമ്പീശൻ ആരോപിക്കുന്നു.

ദിലീപിനെ തിരിച്ചെടുക്കുന്നത് അമ്മ ജനറൽ ബോഡി മീറ്റിംഗിലെ അജണ്ടയിലുണ്ടായിരുന്നുവെന്നാണ് മോഹൻലാൽ പറയുന്നത്. എന്നാൽ അജണ്ടയുടെ പ്രിന്റഡ് കോപ്പിയിൽ ഏഴ് നിർദേശങ്ങളാണ് ഉണ്ടായിരുന്നതെന്നും അതിൽ ദിലീപിനെ തിരിച്ചെടുക്കുന്നതിനെപ്പറ്റി എഴുതിയിരുന്നില്ലെന്നും രമ്യ പറയുന്നു.

ആക്രമിക്കപ്പെട്ട നടി, ഗീതുമോഹൻദാസ് പിന്നെ ഞാനുമാണ് രാജിക്കത്ത് നൽകിയത്. റിമ വിദേശത്തായതിനാൽ അതിന് സാധിച്ചില്ല. ഇതിനൊക്കെ ഉപരി എന്തുകൊണ്ടാണ് സംഘടന വിടുന്നതെന്ന വ്യക്തമായ വിശദീകരണം വാക്കുകളാൽ ഞങ്ങൾ ലോകത്തിന് നൽകിയിരുന്നുവെന്നും രമ്യ പറഞ്ഞു.
First published: July 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍