സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്റെ പേരിൽ വ്യാജ സന്ദേശം അയക്കുന്നു; പരാതിയുമായി നടി അംബിക മോഹൻ
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്റെ പേരിൽ വ്യാജ സന്ദേശം അയക്കുന്നു; പരാതിയുമായി നടി അംബിക മോഹൻ
തന്റെ പേര് പറഞ്ഞ് സിനിമയിലും സീരിയലുകളിലും അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികൾക്ക് സന്ദേശം അയക്കുന്നതായും പെൺകുട്ടികളോട് ഫോട്ടോ ആവശ്യപ്പെടുന്നതായും അംബിക പറയുന്നു.
തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി സിനിമ, സീരിയൽ താരം അംബിക മോഹൻ. സിനിമയിലും സീരിയലുകളിലും അവസരങ്ങൾ വാഗ്ദാനം ചെയ്ത് തന്റെ പേരിൽ പെൺകുട്ടികൾക്ക് വ്യാജ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നാണ് അംബികയുടെ പരാതി. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തന്റെ പേര് പറഞ്ഞ് സിനിമയിലും സീരിയലുകളിലും അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികൾക്ക് സന്ദേശം അയക്കുന്നതായും പെൺകുട്ടികളോട് ഫോട്ടോ ആവശ്യപ്പെടുന്നതായും അംബിക പറയുന്നു.
യുഎഇ നമ്പറായ 971545392283 എന്ന നമ്പറിൽ നിന്നാണ് സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നാണ് അംബിക പറയുന്നത്. തെളിവ് ചോദിക്കുന്നവർക്ക് തന്റെ ഫോട്ടോ അയച്ചു കൊടുക്കുന്നതായും അംബിക പറഞ്ഞു.
ഈ നമ്പറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇക്കാര്യത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. ഇത്തരം വാട്സ്ആപ്പ് സന്ദേശങ്ങൾ അവഗണിക്കണമെന്നും അംബിക പറയുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.