• HOME
  • »
  • NEWS
  • »
  • film
  • »
  • നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു

നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു

അടുത്തിടെ പൊതുവേദികളിലും മറ്റും ആൻ അഗസ്റ്റിൻ പ്രത്യക്ഷപ്പെട്ടിരുന്നു

ജോമോൻ ടി ജോൺ, ആൻ അഗസ്റ്റിൻ

ജോമോൻ ടി ജോൺ, ആൻ അഗസ്റ്റിൻ

  • Last Updated :
  • Share this:
    നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു. ഒരുമിച്ച് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് വേർപിരിയാൻ ഇരുവരും തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. വിവാഹ മോചന വാർത്ത ജോമോൻ ടി ജോൺ സ്ഥിരീകരിച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

    ചേർത്തല കുടുംബ കോടതിയിൽ ആണ് വിവാഹമോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ജോമോൻ സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചു. ഫെബ്രുവരി ഒമ്പതിനു കുടുംബ കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം.
    You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]നടൻ അഗസ്റ്റിന്റെ മകളും നടിയുമായ ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണും 2014ൽ ആയിരുന്നു വിവാഹിതരായത്. മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് അന്തരിച്ച അഗസ്റ്റിൻ. 'എൽസമ്മ എന്ന ആൺകുട്ടി' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് ആൻ അഗസ്റ്റിൻ എത്തിയത്.

    തുടർന്ന് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞെങ്കിലും വിവാഹശേഷം രണ്ടു സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ആൻ അഗസ്റ്റിൻ ജോമോനുമായി പ്രണയത്തിൽ ആയതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു 2014 ൽ വിവാഹം.

    ഇന്ത്യയിലെ തന്നെ പ്രമുഖ ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി ജോൺ. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ അദ്ദേഹം മലയാളത്തിനു പുറമേ ഹിന്ദി, തമിഴ് സിനിമകളിലും ഛായാഗ്രാഹകൻ ആയിട്ടുണ്ട്.

    നിലവിൽ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിംഗ് ചിത്രത്തിലാണ് ഇപ്പോൾ ജോമോൻ പ്രവർത്തിക്കുന്നത്.

    അടുത്തിടെ പൊതുവേദികളിലും മറ്റും ആൻ അഗസ്റ്റിൻ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയകളിലും സജീവമായ ആൻ നിരവധി ചിത്രങ്ങൾ പങ്കു വച്ചിരുന്നു. തനിച്ചുള്ള ചിത്രങ്ങൾ ആയിരുന്നു കൂടുതലും പങ്കുവച്ചത്. ഇടയ്ക്ക് തന്റെ വളർത്തു മൃഗങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളും ആൻ പങ്കു വച്ചിരുന്നു.
    Published by:Joys Joy
    First published: