കൊച്ചി: എറണാകുളം ലോ കോളേജിൽ വിദ്യാർഥിയിൽ നിന്നുണ്ടായ പെരുമാറ്റം വേദനിപ്പിച്ചതായി നടി അപർണ ബാലമുരളി. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നത് ഗുരുതരമാണെന്ന് അപർണ പ്രതികരിച്ചു. സംഭവത്തിൽ പരാതിപ്പെടുന്നില്ലെന്നും നടി വ്യക്തമാക്കി.
കൈപിടിച്ച് എഴുന്നേൽപ്പിച്ചത് തന്നെ ശരിയല്ലെന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ലെന്നും അവർ പറഞ്ഞു. സംഘാടകരോട് പരിഭവമില്ലെന്നും സംഭവത്തിൽ യൂണിയൻ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു. യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപർണ കോളേജിൽ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.
നടിക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ എത്തിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ നടി അനിഷ്ടം വ്യക്തമാക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Also Read-അപർണ ബാലമുരളിക്കെതിരെ മോശം പെരുമാറ്റം; ഖേദം പ്രകടിപ്പിച്ച് ലോ കോളേജ് യൂണിയൻ
അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയൻ രംഗത്തെത്തിയിരുന്നു. നടിക്കെതിരെ വിദ്യാർത്ഥിയുടെ ഭാഗത്തു നിന്നുണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ യൂണിയൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.