• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സാധനങ്ങളല്ല, പ്രവാസികൾ പണമായി സഹായം നൽകണമെന്ന് ആശാ ശരത്

News18 Malayalam
Updated: August 20, 2018, 1:07 PM IST
സാധനങ്ങളല്ല, പ്രവാസികൾ പണമായി സഹായം നൽകണമെന്ന് ആശാ ശരത്
News18 Malayalam
Updated: August 20, 2018, 1:07 PM IST
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പ്രവാസി മലയാളികൾ പണമായി സഹായം അയയ്ക്കണമെന്ന് നടി ആശാ ശരത്. ദുരിതബാധിതർക്ക് വേണ്ട സാധനങ്ങൾ പ്രവാസികൾ ശേഖരിച്ച് അയയ്ക്കുന്നുണ്ടെങ്കിലും അതിനെക്കാളുപരി ഇപ്പോൾ പണമാണ് ഏറ്റവും ആവശ്യമെന്നും ആശാ ശരത് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചൂണ്ടിക്കാട്ടി.

കേരളത്തെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളാൽ കഴിയുന്ന പണം നൽകുവാൻ പ്രവാസി മലയാളികളോട് അഭ്യർത്ഥിക്കുന്നു.


തന്റെ വീട് പെരുമ്പാവൂരാണ്. എന്നാൽ പ്രളയം ബാധിച്ചിട്ടില്ല. അതേസമയം മറ്റുള്ളവരുടെ വീടുകൾ പലതും മുങ്ങിയിട്ടുണ്ട്. അവരെ സഹായിക്കാൻ പ്രവാസികൾക്കും നമുക്കും സർക്കാരിനൊപ്പം ഒന്നിച്ചുനിൽക്കാമെന്നും ആശ പറഞ്ഞു.

ഒരുനേരത്തെ ആഹാരത്തിന് ചെലവാക്കുന്ന പണമോ അങ്ങനെ സാമ്പത്തികമായി എന്തു സഹായം നൽകിയാലും അത് വലിയ കാര്യമായിരിക്കും. ദുരിതബാധിതർക്ക് വേണ്ട സാധനങ്ങൾ സർക്കാർ ഇവിടെ ഒരുക്കുന്നുണ്ട്. അതിനാലാണ് ഇത്തരമൊരു അഭ്യർത്ഥന. സഹായങ്ങൾ നൽകിയവർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നതായും ആശ പറഞ്ഞു.

 

 
First published: August 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...