• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അമ്മ' ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം; വനിതാഭാരവാഹികള്‍ കേസില്‍ കക്ഷി ചേരും

News18 Malayalam
Updated: August 3, 2018, 11:30 AM IST
'അമ്മ' ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം; വനിതാഭാരവാഹികള്‍ കേസില്‍ കക്ഷി ചേരും
  • Share this:
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ വനിതാ ഭാരവാഹികള്‍ നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേരുന്നു. അമ്മ ഭാരവാഹികളായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവരാണ് കേസില്‍ കക്ഷിചേരുന്നത്. ഇതിനായി ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് രചനയും ഹണിറോസും കക്ഷി ചേരുന്നത്. വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം നേരത്തേ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മ കുറ്റാരോപിതാനായ ദിലീപിനൊപ്പമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ആക്രമിക്കപ്പെട്ട നടിയെ പിന്തണയ്ക്കുന്നവര്‍ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ(WCC) എന്ന സംഘടനയുണ്ടാക്കി.

ഇതിനു പിന്നാലെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതും വിവാദമായി. സംഘടനയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ മോഹന്‍ലാലിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തിയതും ഇരയ്‌ക്കൊപ്പം നില്‍ക്കുന്നില്ലെന്ന ആക്ഷേപമായിരുന്നു.

ഈ സാഹചര്യത്തിലാണ് അമ്മയിലെ തന്നെ വനിതാ ഭാരവാഹികള്‍ നടി നല്‍കിയ കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നുത്. അടുത്തിടെ നടന്ന അമ്മ ജനറല്‍ബോഡി യോഗത്തിലും ആക്രമിക്കപ്പെട്ട നടിക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

 
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...