2020 ജനുവരിയിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി ഭാമയുടെ വിവാഹം. ലോക്ക്ഡൗൺ കാലത്തിന് പിന്നാലെ നടി ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഭാമയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറലായതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. എന്നാല്‍ അത് സത്യമായിരുന്നു. ഇപ്പോൾ ഭാമ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.
ഭാമ ഗര്‍ഭിണിയാണെന്ന വാര്‍ത്തകൾ പുറത്തുവന്നിരുന്നെങ്കിലും നടിയോ കുടുംബാംഗങ്ങളോ കൂടുതല്‍ വിവരം പുറത്ത് വിട്ടിരുന്നില്ല. ഒടുവില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് നടി ഭാമയും കുടുംബവുമിപ്പോള്‍. ഭാമയ്ക്കും ഭര്‍ത്താവ് അരുണിനും ഒരു പെണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവരം പുറത്ത് വന്നതോടെ ഭാമയ്ക്കും കുടുംബത്തിനും ആശംസകളുമായി പ്രിയപ്പെട്ടവര്‍ രംഗത്തെത്തി.
Also Read- സുഹൃത്തിന്റെ അക്കൗണ്ടിൽ നെറ്റ്ഫ്ലിക്സ് കാണുന്നവരാണോ? പണി വരുന്നുണ്ട്
ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം നടക്കുന്നത് കഴിഞ്ഞ വർഷം ജനുവരി 30നായിരുന്നു. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. മലയാള സിനിമാലോകം ഒന്നടങ്കം ഭാമയ്ക്കും അരുണിനും ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു. സിനിമാ മേഖലയില്‍ നിന്നുമുള്ളവരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമായിരുന്നു വിവാഹത്തിനെത്തിയത്. നടന്‍ സുരേഷ് ഗോപി, നിട മിയ, വിനു മോഹന്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.
Also Read- 'മൈ ഡിയര്‍ മച്ചാന്‍സ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെ വിശേഷങ്ങളൊക്കെ ഭാമ തന്നെ പറഞ്ഞിരുന്നു. വീണ്ടും ജനുവരി മുപ്പതിന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഭാമ ഗര്‍ഭിണിയാണെന്നുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് ഒരു സുഹൃത്ത് പങ്കുവെച്ച ഫോട്ടോയാണ് ഈ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. അരുണിനൊപ്പം കേരള സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുകയായിരുന്നു ഭാമ. പ്രിയ താരം തടി വെച്ചിട്ടുണ്ടെന്നും ഇതെല്ലാം ഗര്‍ഭിണിയായതിന്റെ ലക്ഷണമാണെന്നും സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചു. ഒടുവില്‍ ആരാധകര്‍ പറഞ്ഞ കാര്യം സത്യമാണെന്ന് തെളിയിഞ്ഞിരിക്കുകയാണ്. ഭാമയ്ക്കും അരുണിനുമുള്ള ആശംസകളുമായി സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ടവര്‍ എത്തിയിരിക്കുകയാണ്.
Also Read- അവാർഡ് വേദിയിൽ ഗോപി സുന്ദറിനൊപ്പം അഭയ ഹിരണ്മയി; ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ
ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു ഭാമയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ലേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിതദാസാണ് ഭാമ എന്ന് പേരുമാറ്റുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഭാമ. 2016 ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bhamaa, Celebrity baby