ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ഭാമ. ഏറെനാളായി സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ഈ വർഷം ജനുവരിയിൽ വിവാഹിതയായിരുന്നു. ആരാധകർക്കായി സോഷ്യൽ മീഡിയയിൽ ഭാമചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'സെൽഫി സെൽഫി' എന്ന അടിക്കുറിപ്പോടെയാണ് ഭാമ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് ഭാമ തന്നെയാണോ എന്നാണ് ചിത്രം കണ്ടവര്‍ ചോദിക്കുന്നത്. ഭാമയാണെന്ന് പറയില്ലെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
വീണ നായർ, നമിത പ്രമോദ്, രാധിക തുടങ്ങിയ താരങ്ങളും ചിത്രത്തിന് കമന്റ് നൽകിയിട്ടുണ്ട്. വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ് ഭാമ. സന്തോഷകരമായ നിമിഷങ്ങൾ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ജനുവരി 30നായിരുന്നു ഭാമയുടെ വിവാഹം. എറണാകുളം സ്വദേശിയും വിദേശമലയാളിയുമായ അരുൺ ആണ് ഭാമയ്ക്ക് താലി ചാർത്തിയത്. ഓണത്തിന് ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രവും ഭാമ പങ്കുവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bhamaa, Photo viral, Selfie, Viral Photo