'മിന്നൽ കൈവള ചാർത്തി...മഴവില്ലൂഞ്ഞാലാടി'; ഗാനത്തിന് തകര്‍പ്പൻ ചുവടുമായി കുമ്പളങ്ങി നൈറ്റ്സിലെ സിമി

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സുഹൈദ് കുക്കുവും ഗ്രേസിനൊപ്പം ചുവടു വയ്ക്കുന്നുണ്ട്‌.

News18 Malayalam | news18-malayalam
Updated: February 2, 2020, 8:36 PM IST
'മിന്നൽ കൈവള ചാർത്തി...മഴവില്ലൂഞ്ഞാലാടി'; ഗാനത്തിന് തകര്‍പ്പൻ ചുവടുമായി കുമ്പളങ്ങി നൈറ്റ്സിലെ സിമി
grace
  • Share this:
കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടംനേടിയ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യയായിരുന്നു സിമി. ചിത്രം കണ്ട ആരും സിമിയുടെ ഡയലോഗുകൾ പോലും മറന്നിട്ടുണ്ടാവില്ല.

also read:അച്ഛനൊപ്പമുള്ള അപൂർവ ചിത്രം പങ്കുവെച്ച് ബോളിവുഡ് സൂപ്പർതാരം; തനിപ്പകർപ്പെന്ന് ആരാധകർ

ഇപ്പോഴിതാ തകർപ്പൻ ഡാൻസ് പ്രകടനവുമായി എത്തിയിരിക്കുകയാണ് താരം. ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ മിന്നൽ കൈവള ചാർത്തി എന്ന ഗാനത്തിനാണ് ഗ്രേസ് ചുവടുവെച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ഗ്രേസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സുഹൈദ് കുക്കുവും ഗ്രേസിനൊപ്പം ചുവടു വയ്ക്കുന്നുണ്ട്‌. ഒരു ഹലാൽ ലവ് സ്റ്റോറിയാണ് ഗ്രേസിന്റെ വരാനിരിക്കുന്ന ചിത്രം. മഞ്ജുവാര്യർ നായികയായെത്തിയ പ്രതി പൂവൻ കോഴി എന്ന ചിത്രത്തിലും ഗ്രേസ് സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
First published: February 2, 2020, 8:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading