ഇന്റർഫേസ് /വാർത്ത /Film / Video | ഷൂട്ടിങ്ങിനിടെ നടി ഹണി റോസ് പുഴയിലേക്കു കാൽ വഴുതി വീണു!

Video | ഷൂട്ടിങ്ങിനിടെ നടി ഹണി റോസ് പുഴയിലേക്കു കാൽ വഴുതി വീണു!

Honey rose

Honey rose

പുഴ വക്കിൽ നടക്കുന്ന ഫോട്ടോ ഷൂട്ടിൽ സാരി ധരിച്ചു തലയിൽ പൂവ് ചൂടിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പുഴ വക്കിലെ പാറയിൽ ചവിട്ടി കാൽ വഴുതി ഹണി റോസ് വീണുപോകുന്നതാണ് വീഡിയോയിലുള്ളത്...

  • Share this:

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം കണ്ടെത്തുകയും മലയാള സിനിമയിൽ താരമാകുകയും ചെയ്ത നടിയാണ് ഹണി റോസ്. ഇപ്പോഴിതാ, ഹണി റോസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഷൂട്ടിങ്ങിനിടെ കാൽ വഴുതി പുഴയിലേക്കു വീണു പോകുന്നതാണ് വീഡിയോയിലുള്ളത്.

എന്നാൽ ഇത് ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള ടീസറാണെന്നും സൂചനയുണ്ട്. പുഴ വക്കിൽ നടക്കുന്ന ഫോട്ടോ ഷൂട്ടിൽ സാരി ധരിച്ചു തലയിൽ പൂവ് ചൂടിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പുഴ വക്കിലെ പാറയിൽ ചവിട്ടി കാൽ വഴുതി പുഴയിലേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. താരത്തിന് എന്തു സംഭവിച്ചെന്നത് സസ്പെൻസാക്കിക്കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പാറയിൽ ചവിട്ടരുതെന്നും തെന്നി വീഴുമെന്നുമുള്ള മുന്നറിയിപ്പ് നൽകുന്നത് കേൾക്കാം. എന്നാൽ ഇത് വകവെക്കാതെ താരം പാറയിൽ ചവിട്ടി തിരിഞ്ഞു നിൽക്കുന്നതിനിടെയാണ് കാൽ വഴുതി മറിയുന്നത്. സമീപത്തുനിന്ന സഹായിയായ സ്ത്രീ പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഏതായാലും ഇതിനോടകം നൂറുകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ആഘോഷ് വൈഷ്ണവത്തിന്‍റെ സെലിബ്രിറ്റി സീരിസിന്‍റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. രജിഷ മേക്കപ്പും കൃഷ്ണ സ്റ്റൈലിസ്റ്റുമാണ്. ആശയവും ഫോട്ടോഗ്രാഫിയും ആഘോഷ് വൈഷ്ണവത്തിന്‍റേതാണ്.

First published:

Tags: Actress Honey Rose, Honey Rose, Honey Rose Photo shoot, ഹണി റോസ്, ഹണിറോസ് ഫോട്ടോഷൂട്ട്