ചന്തുവിന് കുട്ടിക്കാലത്ത് പൂച്ചക്കണ്ണ് വളർന്നപ്പോൾ പൂച്ചക്കണ്ണില്ല; വടക്കൻവീരഗാഥ ട്രോൾ പങ്കുവെച്ച് നടി ജോമോൾ
ചന്തുവിന് കുട്ടിക്കാലത്ത് പൂച്ചക്കണ്ണ് വളർന്നപ്പോൾ പൂച്ചക്കണ്ണില്ല; വടക്കൻവീരഗാഥ ട്രോൾ പങ്കുവെച്ച് നടി ജോമോൾ
മമ്മൂട്ടിയാണ് ചിത്രത്തിൽ ചന്തുവായെത്തിയത്. മാധവിയാണ് ഉണ്ണിയാർച്ചയുടെ വേഷം ചെയ്തത്. ഇരുവരുടെയും ബാല്യകാലത്തെ അവതരിപ്പിച്ചത് നടൻ വിനീത് കുമാറും ജോമോളുമാണ്.
ഇന്നും പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായ ഒരുവടക്കൻ വീരഗാഥ. എംടി വാസു ദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രവുമായി ബന്ധപ്പെട്ട ഒരു ട്രോൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ച നടി ജോമോളാണ് ഈ ട്രോൾ പങ്കുവെച്ചത്.
മമ്മൂട്ടിയാണ് ചിത്രത്തിൽ ചന്തുവായെത്തിയത്. മാധവിയാണ് ഉണ്ണിയാർച്ചയുടെ വേഷം ചെയ്തത്. ഇരുവരുടെയും ബാല്യകാലത്തെ അവതരിപ്പിച്ചത് നടൻ വിനീത് കുമാറും ജോമോളുമാണ്. നടൻ വിനീത് കുമാറിന്റെ വെള്ളിക്കണ്ണ് ശ്രദ്ധേയമാണ്. മാത്രമല്ല മാധവിക്കും വെള്ളിക്കണ്ണാണ്.
ബാല്യകാലത്ത് വെള്ളിക്കണ്ണ് ഉണ്ടായിരുന്ന ചന്തു വളർന്നപ്പോൾ വെള്ളിക്കണ്ണ് ഇല്ല. എന്നാൽ കുട്ടിക്കാലത്ത് വെള്ളിക്കണ്ണ് ഇല്ലാതിരുന്ന ഉണ്ണിയാർച്ച വലുതായപ്പോൾ വെള്ളിക്കണ്ണ് വന്നിരിക്കുന്നു. ഈ സംശയമാണ് ട്രോളന്മാർ പങ്കുവെച്ചത്. ഇത് ജോമോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
ഇതോടെ പലർക്കും സംശയമായി. രസകരമായ മറുപടിയുമായി നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ശരിയാണല്ലോ അതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു മിക്കവരും ചോദിച്ചത്. ലെൻസ് എക്സ്ചേഞ്ച് ചെയ്തതാണെന്നായിരുന്നു ഒരാൾ കമന്റിട്ടത്.
രാജരക്തമല്ലേ അങ്ങനെ പലതും സംഭവിക്കുമെന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും ജോമാൾ പങ്കുവെച്ച ട്രോൾ വൈറലായിട്ടുണ്ട്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.