നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ വിവാഹക്കാര്യം നടി തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. വ്യവസായി ഗൗതം കിച് ലുവാണ് വരൻ. ഒക്ടോബർ 30 നാണ് വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം എന്ന് നടി പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു. മുംബൈയിൽ വെച്ചാണ് വിവാഹം. മുംബൈയിൽ കാജലിന്റെ വീടിനു സമീപത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചായിരിക്കും വിവാഹം.
സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളായാണ് കാജൽ ജീവിത പങ്കാളിയാക്കുന്നത്. ഇ-കൊമേഴ്സ് സ്ഥാപനമായ ഡിസേൺ ലിവിങ് മേധാവിയാണ് ഗൗതം കിച് ലു. കഴിഞ്ഞ മാസം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായാണ് സൂചന.
കരാർ ഒപ്പിട്ട സിനിമകൾ വിവാഹശേഷം പൂർത്തിയാക്കുമെന്നാണ് സൂചനകൾ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ അടക്കം നിരവധി ചിത്രങ്ങളിൽ നായികയായി വേഷമിട്ട താരമാണ് കാജൽ അഗർവാൾ. 2004 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്യൂം, ഹോ ഗയാ നാ ആണ് ആദ്യ ചിത്രം. രാജമൗലി സംവിധാനം ചെയ്ത മഗധീരയിലൂടെയാണ് കാജൽ അഗർവാളിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്.
മെർസൽ, സിങ്കം, കവചം, തുപ്പാക്കി, ജില്ല, പാരീസ് പാരീസ്, മിസ്റ്റർ പെർഫെക്ട്, മാരി തുടങ്ങി വിവിധ ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ നടിയുടെ പേരിലുണ്ട്.
മുംബൈയിൽ ജനിച്ച കാജൽ അഗർവാൾ മോഡലിങ് രംഗത്തു നിന്നാണ് സിനിമയിലേക്ക് എത്തുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.