നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • '50 വയസ്സായി, സിനിമയിലേക്ക് തിരിച്ച് വരണം'; വൈറലായി നടി കനകയുടെ വീഡിയോ

  '50 വയസ്സായി, സിനിമയിലേക്ക് തിരിച്ച് വരണം'; വൈറലായി നടി കനകയുടെ വീഡിയോ

  ഒരു സെല്‍ഫി വീഡിയോയിലൂടെയാണ് കനക തന്റെ ആഗ്രഹം പ്രകടിപ്പിരിക്കുന്നത്

  • Share this:
   ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ മാലുവിനെ മലയാളികള്‍ മറക്കാനിടയില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മുകേഷ്, രജനികാന്ത്, വിജയകാന്ത്, പ്രഭു, കാര്‍ത്തിക്, ശരത് കുമാര്‍ തുടങ്ങി നിരവധി മുന്‍നിര നായകന്മാരോടൊപ്പം അഭിനയിച്ച നടിയാണ് കനക. ഇപ്പോഴിതാ 30 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടി.

   ഒരു സെല്‍ഫി വീഡിയോയിലൂടെയാണ് കനക തന്റെ ആഗ്രഹം പ്രകടിപ്പിരിക്കുന്നത്. നടിയുടെ വീഡിയോ ഇതിനടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

   .'ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30, 32 വര്‍ഷത്തിലേറെയായി. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം പഴയതായി കഴിഞ്ഞു. എനിക്കിപ്പോള്‍ 50 വയസ്സായെനിക്ക്. കാലം ഒരുപാടു മാറി അതു കൊണ്ട് ഞാന്‍ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയര്‍സ്‌റ്റൈല്‍, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങള്‍, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം ഒത്തിരി മാറിയിട്ടുണ്ട്. ഞാന്‍ പണ്ട് ചെയ്തിരുന്നതുപോലെ ഇന്ന് ചെയ്താല്‍ പഴഞ്ചനായിപ്പോയി എന്ന് പറയും. ഒരു പത്തുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചതിന് മാത്രമേ പുതിയത് എന്ന് പറയാന്‍ സാധിക്കു. ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഇതിനിടയില്‍ ഞാന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല.

   ചെറിയ പ്രായത്തിലെ പോലെ, പ്രായമായി കഴിഞ്ഞു പഠിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരുപാട് നാള്‍ എടുത്തേക്കും. മനസ്സില്‍ ആഗ്രഹം ഉണ്ടെങ്കില്‍ എന്തും പെട്ടെന്ന് പഠിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. ഇല്ലെങ്കില്‍ ഒരുപാട് കഷ്ടപ്പെട്ടായാലും പഠിക്കും. ഇനിയിപ്പോള്‍ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. എന്നാല്‍ വയസ്സായ കാലത്താണോ ഇങ്ങനെ ബോധമുദിച്ചതെന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.   എന്നാലും എല്ലാവരുടേയും ഒരു നല്ല സുഹൃത്തായി ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളോടൊപ്പം സന്തോഷിക്കുന്ന, നിങ്ങളെ ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാന്‍ എനിക്ക് സന്തോഷമാണ്. ഞാന്‍ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ എന്നെ അറിയിക്കാന്‍ മടിക്കണ്ട. നിങ്ങളുടെ വിമര്‍ശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും. നമ്മെ ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ' എന്നാണ് കനക പറയുന്നത്.
   Published by:Karthika M
   First published: