നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kaniha | 'ബോഡി ഷെയിമിംഗ് നടത്തുന്നവരോട് നടുവിരൽ നമസ്കാരം പറയൂ'; വൈറലായി കനിഹയുടെ കുറിപ്പ്

  Kaniha | 'ബോഡി ഷെയിമിംഗ് നടത്തുന്നവരോട് നടുവിരൽ നമസ്കാരം പറയൂ'; വൈറലായി കനിഹയുടെ കുറിപ്പ്

  കനിഹ

  കനിഹ

  • Share this:
   ബോഡി ഷെയിമിംഗ് നടത്തുന്നവർക്കെർക്ക് നടുവിരൽ നമസ്കാരം പറയണമെന്ന് തെന്നിന്ത്യൻ നടി കനിഹ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശരീരത്തിൽ പ്രായത്തിന് അനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും കനിഹ വ്യക്തമാക്കുന്നു. തന്റെ പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

   കനിഹ പങ്കുവച്ച കുറിപ്പ്

   നിങ്ങളിൽ പലരേയും പോലെ ഞാനും എന്റെ പഴയകാല ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ എത്ര മെലിഞ്ഞിരുന്നതാണെന്നും എന്റെ വയർ എത്ര പരന്നതാണെന്നും എന്റെ മുടി എത്ര മനോഹരമായിരുന്നെന്നും തോന്നുന്നു.

   എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചിന്തിക്കുന്നതെന്ന്   എനിക്ക് മനസ്സിലായി, അതിനർത്ഥം എന്റെ ഇപ്പോഴത്തെ ശരീരപ്രകൃതിയിൽ ഞാൻ അസന്തുഷ്ടയാണെന്നല്ലേ?

   Also Read ജനിച്ചയുടൻ തന്നെ മകന് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നു; കടന്നു പോയ വെല്ലുവിളിയെപ്പറ്റി നടി കനിഹ

   ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുക എന്നതല്ലാതെ അതിനെ മറികടക്കാൻ മറ്റുവഴികളില്ല. ഈ പാടുകൾക്കും അടയാളങ്ങൾക്കും കുറവുകൾക്കുമെല്ലാം മനോഹരമായ ഒരു കഥയുണ്ട്. എല്ലാ നല്ലതാണെങ്കിൽ പിന്നെന്ത് കഥ? ശരിയല്ലേ?

   നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുകയെന്നത് വള പ്രധാനമാണ്.
   View this post on Instagram

   Sigh!! Obviously an old pic of mine.. Like many of you I was also going through few of my old pics and saying how thin I looked, how flat my tummy was,how nice my hair looked bla bla bla.. And suddenly I realized why I was doing that,does that mean I'm unhappy the way I look now?? No way..infact I love myself more than I have ever done..I believe those scars,the marks,the flaws all have a beautiful story to tell.. If everything looked perfect where's the story? Right?! Learning to accept and love our bodies is so so important.. Please stop comparing yourself to others, We all have different stories.. Please stop feeling lesser.. Please start loving that body of yours.. If anyone body shames you,show that middle finger and walk away! #loveyourself #kaniha #stopbodyshaming


   A post shared by Kaniha (@kaniha_official) on

   മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കുക,
   നമുക്കെല്ലാവർക്കും വ്യത്യസ്ത കഥകളുണ്ട് ..
   കുറവ് തോന്നുന്നത് നിർത്തുക ..
   നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാൻ ആരംഭിക്കുക ..
   ആരെങ്കിലും നിങ്ങളെ നിങ്ങളെ ബോഡി ഷെയിമിംഗ് നടത്തിയാൽ അവർക്ക് നടുവിരൽ കാണിച്ച് കൊടുക്കുക.
   Published by:Aneesh Anirudhan
   First published:
   )}