വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടംനേടിയ നടിയാണ് കനിഹ. തന്റെ മിക്ക വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ വീഡിയോകളായും ചിത്രങ്ങളായും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പേടിയെ പമ്പ കടത്തി ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് ഓടിച്ച വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് കനിഹ.
ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ആയി ഇരിക്കുന്ന ചിത്രവും ബൈക്ക് ഓടിക്കുന്ന വീഡിയോയുമാണ് കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 'വലിയ ബൈക്കുകള്‍ ഓടിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടായിരുന്നെങ്കിലും പേടിയായിരുന്നു. ഇന്ന് ഞാന്‍ ആ പേടിയെ മറികടന്ന് ഈ മോണ്സ്റ്ററിനൊപ്പം സന്തോഷവും ആവേശവും അനുഭവിച്ചു' എന്നാണ് കനിഹ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
View this post on Instagram
''ഒന്നും പഠിക്കാനുള്ള സമയം വൈകിയിട്ടില്ല! ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്.. ഓരോ നിമിഷവും നിങ്ങളുടേതാക്കുക'' എന്നും വീഡിയോടൊപ്പം താരം പങ്കുവെച്ചു നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രം?ഗത്തെത്തിയത്. ഇതിനോടകം തന്നെ കനിഹയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram
അതേസമയം, 'ബ്രോ ഡാഡി' എന്ന ചിത്രമാണ് കനിഹയുടേയാതി ഇനി പുറത്തിറങ്ങാനുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രമാണിത്. മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന് ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Harley davidson, Kaniha actress, Viral Photo, Viral video