നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പുതിയ മേക്കോവറില്‍ ഖുശ്ബു; ആരാധകരെ ഞെട്ടിച്ച് താരം

  പുതിയ മേക്കോവറില്‍ ഖുശ്ബു; ആരാധകരെ ഞെട്ടിച്ച് താരം

  ഖുശ്ബുവിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

  • Share this:
   തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് ഖുശ്ബു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തൂടങ്ങിയവരോടൊപ്പം നിരവധി വേഷങ്ങള്‍ നടി ചെയ്തിട്ടുണ്ട്.

   സിനിമയിലും, രാഷ്ട്രീയത്തിലും മാത്രമല്ല സമൂഹമാധ്യമങ്ങളിലും നന്നായി ഇടപഴകുന്ന താരം തന്റെ പുതിയ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഖുശ്ബുവിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
   ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും തന്റെ വിശേഷങ്ങള്‍ താരം പങ്കുവെക്കാറുമുണ്ട്. അതേ സമയം ഖുശ്ബുവിന്റെ ഒരു ചിത്രത്തിന് ആരാധകന്‍ നല്‍കിയ കമന്റും അതിനു ഖുശ്ബു നല്‍കിയ മറുപടിയും കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
   എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം മാഡം'' എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരുന്നു. അതിനു രസകരമായ മറുപടിയാണ് ഖുശ്ബു നല്‍കിയത്്. ''ഓഹ്.. ക്ഷമിക്കണം.. നിങ്ങള്‍ വൈകിപ്പോയി, കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി. പക്ഷേ എന്തായാലും ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെ'' എന്നാണ് ഖുശ്ബു മറുപടിയായി പറഞ്ഞിരിക്കുന്നത്.

   1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ചത്. 1981 ല്‍ ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളില്‍ രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു, സുരേഷ്ഗോപി,മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങള്‍ ചെയ്തു.

   തമിഴ് ചിത്രങ്ങള്‍ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഖുശ്ബുവിന് ആദ്യമായി അവസരങ്ങള്‍ കൊടുത്തത്.

   തിരുച്ചിറപ്പള്ളിയില്‍ ഖുശ്ബുവിന്റെ ആരാധകര്‍ അവര്‍ക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. അതു പോലെ തന്നെ ഖുശ്ബുവിന്റെ പേരില്‍ തമിഴ് നാട്ടില്‍ ഖുശ്ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി.ും ഖുശ്ബു എന്ന പേരില്‍ സാരി ബ്രാന്‍ഡുമുണ്ട്. 2010 മെയ് പതിനാലിന് ചെന്നൈയില്‍ കരുണാനിധിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച് ഖുശ്ബു ഡി.എം.കെ യില്‍ ചേര്‍ന്നത്. പിന്നീട് 2014ല്‍ കോണ്‍ഗ്രസിലേക്കും 2020ല്‍ ബിജെപിയിലേക്കും ഖുശ്ബു എത്തി.
   Published by:Karthika M
   First published:
   )}