പ്രമുഖ സംവിധായകനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി. നായകനൊപ്പം കിടന്നുകൊടുക്കണമെന്നാണ് തന്നോട് വലിയൊരു സംവിധായകൻ ആവശ്യപ്പെട്ടതെന്ന് നടി കിഷ്വെര്‍ മര്‍ച്ചന്‍റ് ആരോപിച്ചു. നായകനൊപ്പം കിടക്കാൻ തയ്യാറായാൽ, സിനിമയിൽ അവസരം നൽകാമെന്നായിരുന്നു പ്രമുഖനായ ഒരു സംവിധായകന്‍ തന്നോട് പറഞ്ഞത്. എന്നാല്‍ വിനയത്തോടെ ആ അവസരം വേണ്ടെന്നുവച്ചു താന്‍ ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവം ആയിരുന്നു ഇതെന്നും അവർ തുറന്നു പറഞ്ഞു.
അമ്മ ഒപ്പമുള്ളപ്പോൾ ആയിരുന്നു സംവിധായകൻ ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് നടി പറയുന്നു. ആദ്യം അത് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. 'ഒരു സിനിമയുടെ കാസ്റ്റിങുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് പോയപ്പോഴാണ് എനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായത്. എന്നാല്‍ ഒരിക്കല്‍ മാത്രമായിരുന്നു സംഭവിച്ചത്. എന്‍റെ അമ്മയും ഒപ്പമുണ്ടായിരുന്നു. സിനിമയിൽ അവസരം വേണമെങ്കിൽ പ്രധാന നടനൊപ്പം കിടന്നുകൊടുക്കണം എന്ന് എന്നോടു പറഞ്ഞു. വിനയത്തോട് അത് നിഷേധിച്ച് അവസരം വേണ്ടെന്നുവച്ച് ഞങ്ങള്‍ തിരിച്ചുപോന്നു. ഇത് എപ്പോഴും സംഭവിക്കുമെന്നോ നോര്‍മല്‍ ആണെന്നോ ഞാന്‍ പറയുന്നില്ല. നമ്മുടെ സിനിമാ ഇൻഡസ്ട്രിയിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്. ഇത്തരം ആവശ്യങ്ങൾക്ക് വഴങ്ങുന്നവരുണ്ട്. എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ട്.- കിഷ്വെര്‍ പറഞ്ഞു. ഈ നടനും സംവിധായകനും വലിയ പേരുള്ളവരാണെന്നും, എന്നാൽ അവരുടെ പേരു വിവരം വെളിപ്പെടുത്തില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.
View this post on Instagram
എന്നിരുന്നാലും, കാസ്റ്റിംഗ് കൌച്ച് അനുഭവം കരിയറിനെ ബാധിച്ചില്ലെന്നും ഈ സംഭവം കാരണം സിനിമ ഒഴിവാക്കി മിനിസ്ക്രീനിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞുവെന്നും അവർ പറഞ്ഞു. "ഞാൻ ജോലിയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. ടിവിയോട് കൂടുതൽ ചായ്‌വ് കാണിച്ചു. മികച്ച സാധ്യതകളുള്ള അവസരം എനിക്ക് ലഭിക്കുന്നു. എന്റെ കരിയർ രൂപപ്പെടുത്തിയതിൽ ഞാൻ വളരെ സന്തുഷ്ടയാണ്, ”അവർ പറഞ്ഞു. ഈ വർഷം മാർച്ചിൽ കിഷ്വെർ മർച്ചന്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. തന്‍റെ ആദ്യ ഗർഭധാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയ താരം ഭർത്താവും നടനുമായ സുയാഷ് റായിയുമായുള്ള ഒരു മനോഹരമായ ചിത്രം പങ്കിട്ടു. അതിനുശേഷം, അവൾ തന്റെ ഗർഭകാല ജീവിതത്തിന്റെ നിരവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കുവെക്കുന്നുണ്ട്.
View this post on Instagram
ദേശ് മേം നികല്ല ഹോഗ ചന്ദ്, കാവ്യാഞ്ജലി, ഏക് ഹസീന തീ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയാണ് കിഷ്വെര്‍. ഇപ്പോള്‍ തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് നടിയും ഭര്‍ത്താവും ഗായകനുമായ സുയാഷ് റായും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress Kishwer Merchant, Bollywood, Casting Couch, Kishwer Merchant Films, Kishwer Merchant Mini screen