• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നടന്മാർക്ക് വഴങ്ങാത്തതിൽ അവസരങ്ങൾ നഷ്ടമായി: മല്ലിക ഷെരാവത്

news18
Updated: July 4, 2018, 1:17 PM IST
നടന്മാർക്ക് വഴങ്ങാത്തതിൽ അവസരങ്ങൾ നഷ്ടമായി: മല്ലിക ഷെരാവത്
news18
Updated: July 4, 2018, 1:17 PM IST
സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളെ കുറിച്ചുള്ള നടിമാരുടെ തുറന്നു പറച്ചിൽ തുടരുകയാണ്. അക്കൂട്ടത്തിലേക്ക് ബോളിവുഡ് താരം മല്ലിക ഷെരാവത്തും എത്തുകയാണ്. മർഡർ, പ്യാർ കെ സൈഡ് ഇഫക്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മല്ലിക പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. സഹതാരങ്ങൾക്ക് വഴങ്ങിക്കൊടുക്കാത്തതിൽ തനിക്ക് അവസരങ്ങൾ നഷ്ടമായെന്ന് മല്ലിക പറയുന്നു.

നിരവധി പ്രൊജക്ടുകളാണ് എനിക്ക് നഷ്ടമായത്. എന്തു കൊണ്ടാണ് എനിക്കൊപ്പം കിടക്കപങ്കിടാൻ തയ്യാറാകാത്തതെന്നാണ് നായകന്മാർ ചോദിക്കുന്നത്. നിങ്ങൾ സിനിമയിൽ ഇതൊക്കെ ചെയ്യുന്നില്ലേ പിന്നെ സ്വകാര്യമായി ചെയ്യുന്നതിന് എന്താണ് പ്രശ്നം എന്നാണ് പലരും ചോദിക്കുന്നത്- മല്ലിക പറയുന്നു. ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണെന്നും മല്ലിക.

സിനിമയിൽ താൻ ചെയ്ത കഥാപാത്രങ്ങള്‍ക്കനുസരിച്ചാണ് പലരും തന്നെ വിലയിരുത്തുന്നതെന്ന് മല്ലിക പറയുന്നു. എന്നെ കുറിച്ച് നിരവധി വിലയിരുത്തലുകളാണുള്ളത്. നിങ്ങൾ ചെറിയ വസ്ത്രം ധരിക്കുകയോ, സിനിമയിൽ ചുംബിക്കുകയോ ചെയ്താൽ നിങ്ങളെ സദാചാരമില്ലാത്ത പെണ്ണായി വിലയിരുത്തും. ഇതോടെ പുരുഷന്മാർ നിങ്ങളിൽ സ്വാതന്ത്ര്യമെടുക്കും- മല്ലിക പറയുന്നു.

എന്റെ കഥ, ഞാൻ എവിടെ നിന്ന് വരുന്നു, എന്തൊക്കെ നേരിട്ടു ഇതെല്ലാം അവഗണിക്കപ്പെട്ടു. എന്നാൽ ഞാൻ എത്ര ചുംബന രംഗങ്ങളിൽ അഭിനയിച്ചു എന്നതാണ് മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയത്. ഇത് എന്നെ അസ്വസ്ഥയാക്കി. എനിക്ക് ഒരുപാട് ചെയ്യാനുണ്ടായിരുന്നു. എന്നാൽ എന്റെ ഒരു ഭാഗം മാത്രമാണ് ഉയർത്തിക്കാട്ടിയത്. അതുകൊണ്ട് ഞാൻ ഒരുപാട് അനുഭവിച്ചു. മല്ലിക പറഞ്ഞു. അസമയത്തൊക്കെ ചെന്നുകാണാൻ പല സംവിധായകരും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും മല്ലിക.

ഞാൻ വളരെ ശക്തയായ സ്ത്രീയാണ്. എനിക്ക് ആരോടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ പറ്റില്ല. എനിക്ക് എന്നെ കുറിച്ച് തന്നെ ആത്മാഭിമാനവും എന്നോട് തന്നെ ആദരവുമുണ്ട്. ചില സംവിധായകർ പുലർച്ചെ മൂന്ന് മണിക്ക് ചെന്നുകാണാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെ കുറിച്ചൊക്കെ തുറന്ന് പറയാൻ പേടിയായിരുന്നു. ഞാൻ അങ്ങനെ പെരുമാറുന്നത് കൊണ്ടാണ് അവർ എന്നെ ക്ഷണിക്കുന്നത് എന്ന തരത്തിൽ സംസാരം ഉണ്ടാകുമോയെന്ന് ഞാൻ ഭയപ്പെട്ടിരുന്നു. ഇരകളെ കുറ്റപ്പെടുത്തുന്നതാണ് സമൂഹത്തിന്റെ സ്വഭാവം- മല്ലിക പറഞ്ഞു.

ആളുകൾ മുൻവിധിയോടെ കാണുമ്പോൾ ഞാൻ അസ്വസ്ഥയാകാറുണ്ട്. ഞാൻ എന്നെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തിരുന്നു. ഇത് ഒരിക്കലും ഹെൽത്തി സ്പേസ് അല്ല. ഒരു വലിയ വിഭാഗം മാധ്യമങ്ങൾ എന്നോട് ശത്രുത മനോഭാവം കാട്ടി. അവർക്ക് സെൻസേഷണലിസത്തിലായിരുന്നു താത്പര്യം. ഇതെന്നെ വേദനിപ്പിച്ചു- മല്ലിക വ്യക്തമാക്കുന്നു.
First published: July 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626