നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Manju Warrier|തലപ്പാവ് വച്ച് നടി മഞ്ജുവാര്യര്‍; ഇത് 'ദയ'യിലെ ചെക്കനല്ലേ എന്ന ചോദ്യവുമായി ആരാധകര്‍

  Manju Warrier|തലപ്പാവ് വച്ച് നടി മഞ്ജുവാര്യര്‍; ഇത് 'ദയ'യിലെ ചെക്കനല്ലേ എന്ന ചോദ്യവുമായി ആരാധകര്‍

  നിരവധി ആരാധകര്‍ മഞ്ജു മുമ്പ് അഭിനയിച്ച ദയ എന്ന ചിത്രത്തിലെ ചെക്കനല്ലേ എന്ന ചോദ്യവുമായി രംഗത്ത് വന്നിട്ടുണ്ട്

  • Share this:
   മലയാളത്തില്‍ നിരവധി ആരാധകര്‍ ഉള്ള നടിയാണ് മഞ്ജു വാര്യര്‍(manju warrier).  മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍(lady supper star) എന്ന വിളി പ്പേരും മഞ്ജുവിന് സ്വന്തമാണ്. ഇപ്പോളിഴിതാ താരം പങ്കുവെച്ചെരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

   തലപ്പാവ് ധരിച്ച് താരത്തെ ഈ ചിത്രത്തില്‍ കാണുവാന്‍ സാധിക്കും.ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകര്‍ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തി. നിരവധി ആരാധകര്‍ മഞ്ജു മുമ്പ് അഭിനയിച്ച ദയ എന്ന ചിത്രത്തിലെ ചെക്കനല്ലേ എന്ന ചോദ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.   1995-ലാണ് മഞ്ജു അഭിനയം ആരംഭിച്ചത്.ഇതുവരെ 40 ചിത്രങ്ങളില്‍ താരം അഭിനയിച്ച് കഴിഞ്ഞു. ഇതിനകം തമിഴില്‍ അടക്കം താരം അഭിനയിച്ചിട്ടുണ്ട്.

   Jai Bhim | 'ഹിന്ദി സംസാരിച്ചതിന് തല്ല്'; നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

   സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ജയ് ഭീം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരേയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

   പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതാണ് രംഗം. ഹിന്ദിയില്‍ സംസാരിക്കുന്നതിന്റെ പേരില്‍ അയാളെ തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയുമാണ് പ്രകാശ് രാജ് ചെയ്യുന്നത്. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ആരോപണം.

   ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെ കടന്ന് കയറ്റം ചെയ്യാന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളാണ് അനുവദിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അത്തരത്തില്‍ കൈകാര്യം ചെയ്യണമെങ്കില്‍ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ സംസാരിച്ചതിന് എത്ര കന്നഡക്കാര്‍ നിങ്ങളെ തല്ലണമെന്നും ട്വിറ്ററില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

   തമിഴ് ,തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദിയില്‍ സംസാരിക്കുന്ന വ്യക്തിയെ തല്ലുന്ന രംഗമുള്ളത്. എന്നാല്‍ സിനിമയുടെ ഹിന്ദി ഡബ്ബില്‍ സത്യം പറയൂ എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.

   സിനിമയുടെ രംഗത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കുന്നതിനെതിരേ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം.
   Published by:Jayashankar AV
   First published:
   )}