HOME » NEWS » Film » ACTRESS MEERA VASUDEV IT IS NOT POLITE TO SAY AFTER GIVING UP

'വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല': നടി മീരാ വാസുദേവ്

'സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീ.ഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല'

News18 Malayalam | news18-malayalam
Updated: June 12, 2021, 8:28 PM IST
'വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല': നടി മീരാ വാസുദേവ്
Meera_Vasudev
  • Share this:
ഏറെ ശ്രദ്ധിക്കപ്പെട്ട ബ്ലെസിയുടെ മോഹൻലാൽ ചിത്രമായ തൻമാത്രയിലെ നായികയായിരുന്നു മീര വാസുദേവ്. തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മീരയുടെ കരിയറിലെ മികച്ച വേഷമായിരുന്നു തൻമാത്രയിലേത്. തൻമാത്ര വലിയ വിജയമായിരുന്നെങ്കിലും മികച്ച വേഷങ്ങൾ പിന്നീട് മീരയെ തേടിയെത്തിയില്ല. ഇപ്പോഴിതാ, ഇന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ മീ ടു ആരോപണങ്ങളെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മീര വാസുദേവ്. സിനിമാരംഗത്തെ പലർക്കും വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ലെന്നാണ് മീരയുടെ അഭിപ്രായം.

'നമ്മൾ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ ആരും ചൂഷണം ചെയ്യില്ല. ബോൾഡായി സംസാരിക്കുന്നതാണ് എന്‍റെ രീതി. വീട്ടുകാർ അങ്ങനെയാണ് എന്നെ വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുകയാണ് എന്‍റെ രീതി'- മീര വാസുദേവ് പറഞ്ഞു.

You May Also Like- 'എത്ര പറഞ്ഞിട്ടും ശരിയാകാത്ത ഒരു വാക്ക്'; നന്ദനം സിനിമയുടെ ഡബ്ബിങിനിടെ ദേഷ്യപ്പെട്ടുപോയ അനുഭവം പങ്കുവെച്ച് ഭാഗ്യലക്ഷ്മി

വളരെ ബോൾഡായി ഇടപെടുന്നതുകൊണ്ട് മോശം അനുഭവങ്ങളൊന്നും തനിക്ക് ഉണ്ടായിട്ടില്ലെന്ന് മീര വാസുദേവ് പറയുന്നു. പലർക്കും വഴങ്ങിക്കൊടുത്ത ശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യം അതായിരുന്നു എന്ന് പറയുന്നതിലും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീ.ഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച്‌ അഭിനയിപ്പിച്ചോളൂ എന്ന് പറയണം.

തന്മാത്രയ്ക്കു ശേഷം വലിയ അവസരങ്ങൾ സിനിമയിൽ ലഭിച്ചില്ലെങ്കിലും പിൻമാറാൻ മീര ഒരുക്കമായിരുന്നില്ല. അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് അവർ നടത്തി. എന്നാൽ അത് ബിഗ് സ്ക്രീനിലേക്ക് ആയിരുന്നില്ല. മിനി സ്ക്രീനിൽ ഇന്ന് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് മീര വാസുദേവ്. കുടുംബവിളക്ക് എന്ന ഒറ്റ സീരിയലിലൂടെയാണ് മീര ഇപ്പോൾ പ്രേക്ഷകരുടെ മനംകവർന്നത്. ജനപ്രീതിയിൽ ഏറെ മുന്നിലായ കുടുംബവിളക്ക് ടെലിവിഷൻ റേറ്റിങ്ങിലും ഒന്നാമതാണ്.

Also Read- 'ഉറുമ്പ് കടിച്ച വേദന മാത്രം'; വാക്സിനെടുത്ത അനുഭവം പങ്കുവെച്ച് നടി ലക്ഷ്മി പ്രിയ

തൻമാത്രയ്ക്ക് ശേഷം ഒരുവൻ, ഏകാന്തം, വാൽമീകം, പച്ചമരണത്തണലിൽ, കാക്കി, ഗുൽമോഹർ തുടങ്ങിയ സിനിമകളിലും മീര വാസുദേവ് അഭിനയിച്ചിരുന്നു. എന്നാൽ ഈ സിനിമകളിലൊന്നും ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കാതിരുന്നത് മീരയുടെ കരിയറിനെ സാരമായി ബാധിച്ചു.
Published by: Anuraj GR
First published: June 12, 2021, 8:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories