'ചീരു, നമ്മുടെ കുഞ്ഞിലൂടെ നീ വീണ്ടും പിറക്കുന്നതിന് കാത്തിരിക്കുന്നു'; ചീരുവിന്റെ ഓർമകളിൽ നീറി മേഘ്ന

ഓരോ ദിവസവും ഓരോ നിമിഷവും ചീരുവിനെ തൊടാനാകാതെ തന്റെ ഹൃദയം വിങ്ങുന്നുവെന്നും വേദനിച്ച്, ഒരായിരം തവണ താൻ മരിക്കുകയാണെന്നും മേഘ്ന.

News18 Malayalam | news18-malayalam
Updated: June 18, 2020, 4:13 PM IST
'ചീരു, നമ്മുടെ കുഞ്ഞിലൂടെ നീ വീണ്ടും പിറക്കുന്നതിന് കാത്തിരിക്കുന്നു'; ചീരുവിന്റെ ഓർമകളിൽ നീറി മേഘ്ന
meghna
  • Share this:
കന്നടതാരം ചിരഞ്ജീവി സർജയുടെ മരണ വാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകവും ആരാധകരും കേട്ടത്. ആ വേദനയിൽ നിന്ന് പലരും മുക്തരായിട്ടില്ല. ഇപ്പോഴിതാ ചീരുവിന്റെ ഓർമകളിൽ നീറി ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ മേഘ്ന രാജ്.

പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്. ഇരുവരും പുതിയ അതിഥിയെ കാത്തിരിക്കെയാണ് മരണം അപ്രതീക്ഷിതമായി ചീരുവിനെ തട്ടിയെടുത്തത്. മൂന്നു മാസം ഗർഭിണിയാണ് മേഘ്ന.

You may also like:Sushant Singh Rajput death | നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി; നടിയെ ചോദ്യം ചെയ്യുന്നത് രണ്ടാംതവണ
[NEWS]
Health Condition of Sachy | സംവിധായകൻ സച്ചിയുടെ നില അതീവ ഗുരുതരമായി തുടരുന്നു [NEWS] സച്ചിന്‍റെ ടെണ്ടുൽക്കറിന്‍റെ ക്യാപ്റ്റന്‍സിയിലെ ഏക പിഴവ് ചൂണ്ടിക്കാട്ടി മുൻ കോച്ച്
[NEWS]


ചീരു തനിക്ക് ആരായിരുന്നുവെന്ന് പറയാൻ വാക്കുകളില്ലെന്നാണ് മേഘ്ന പറയുന്നത്. ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് ചീരു കടന്നുവരാത്തത് തന്റെയുള്ളിൽ അഗാധമായ വേദന ഉണ്ടാക്കുന്നുവെന്നും മേഘ്ന. ഓരോ ദിവസവും ഓരോ നിമിഷവും ചീരുവിനെ തൊടാനാകാതെ തന്റെ ഹൃദയം വിങ്ങുന്നുവെന്നും വേദനിച്ച്, ഒരായിരം തവണ താൻ മരിക്കുകയാണെന്നും മേഘ്ന.

ചീരു തനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് പിറക്കാൻ പോകുന്ന കുഞ്ഞെന്നും അവരുടെ സ്നേഹത്തിന്റെ പ്രതീകമാണ് അതെന്നും മേഘ്ന കറിക്കുന്നു. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാനെന്നും മേഘ്ന.

മേഘ്നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്.

“ചിരു, ഞാൻ ഒരുപാട് ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള​ കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് വിവരിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്- ഇതിനെല്ലാം അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.

ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ, വേദനിച്ച്, ഒരായിരം തവണ ഞാൻ മരിക്കുന്നു.
പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം എന്റെ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്. നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും സമ്മാനമാണ് നമ്മുടെ കുഞ്ഞ് . നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. ഈ അത്ഭുതത്തിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞിലൂടെ, നീ ഭൂമിയിൽ വീണ്ടും ജനിക്കുന്നത് കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കൈകളിലേന്താൻ, നിന്റെ പുഞ്ചിരി കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന നിന്റെ ചിരി കേൾക്കാൻ കാത്തിരിക്കാൻ വയ്യ. ഞാൻ നിനക്കായി കാത്തിരിക്കും. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കണം. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു-” മേഘ്ന കുറിക്കുന്നു.

ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ് ചിരഞ്ജീവി സർജ അന്തരിച്ചത്.



 




View this post on Instagram




 

CHIRU, I have tried & tried again but I am unable to put in words what I want to tell you. All the words in the world cannot describe what you mean to me. My friend, my lover, my partner, my child, my confidante, my HUSBAND- you are much more than all of this. You are a piece of my soul Chiru. An unfathomable pain shoots through my soul everytime I see the door and you don't walk in shouting "I am home". There is a sinking feeling in my heart when I can't touch you every minute of everyday. Like a thousand deaths, slow and painful. But then, like a magic spell I feel you around me. Every time I feel weak, you are around me like a guardian angel. You love me so much that you just couldn't leave me behind alone, could you? Our little one is your precious gift to me-a symbol of our love- and I am eternally grateful to you for this sweet miracle. I can't wait to bring you back to earth, as our child. I can't wait to hold you again. Can't wait to see your smile again. Can't wait to hear that infectious laughter of yours that lights up the entire room. I will wait FOR YOU and you wait FOR ME on the other side. You will live as long as I breathe. You are in me. I LOVE YOU.


A post shared by Meghana Raj Sarja (@megsraj) on




First published: June 18, 2020, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading