വി കെ പ്രകാശിന്റെ (V.K Prakash) സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ഒരുത്തീ' (Oruthee) . നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഒരുത്തീ'. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
സാഹിത്യം,കായികം,കല,രാഷ്ട്രീയ രംഗങ്ങളിലോ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖ വനിതകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ശക്തവും വ്യത്യസ്തവുമായ കഥാപാത്രമായാണ് നവ്യയുടെ മടങ്ങി വരവ്.
ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്.
മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.
ലിജോ പോള്‍ എഡിറ്ററും ഡിക്സണ്‍ പൊടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ജോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്.
മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്ലുകള്‍ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയന്‍ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സ്റ്റില്‍സ് പകര്‍ത്തിയത് അജി മസ്‌കറ്റും ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് കോളിന്‍സ് ലിയോഫിലുമാണ്
പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്.
CBI 5 | സേതുരാമയ്യര്‍ തിരിച്ച് വരുന്നു; സിബിഐ 5ല്‍ ജോയിന്‍ ചെയ്ത് മമ്മൂട്ടി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film malayalam, Navya nair