ചെന്നൈ: ഹൈദരാബാദിൽ വെറ്റെറിനറി ഡോക്ടറെ ബലാത്സംഗം ചെയ്തതിനു ശേഷം ചുട്ട് കൊന്ന കേസിലെ പ്രതികളെ എൻകൗണ്ടറിൽ കൊലപ്പെടുത്തിയ തെലങ്കാന പൊലീസിന്‍റെ നടപടിയെ അനുകൂലിച്ച് തെന്നിന്ത്യൻ താരം നയൻതാര. യഥാർത്ഥ നായകൻമാർ എന്നാണ് നയൻതാര തെലങ്കാന പൊലീസിനെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെ പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് നയൻ താര നിലപാട് വ്യക്തമാക്കിയത്.
സിനിമയിൽ മാത്രം പ്രയോഗിക്കുന്നതായി കണ്ടുവന്ന ഒരു കാര്യം യാഥാർത്ഥ്യമായി - പ്രവൃത്തിയിലൂടെ അത് തെളിയിച്ച തെലങ്കാന പൊലീസ് ആണ് യഥാർത്ഥ നായകൻമാർ. മനുഷ്യത്വത്തിന്‍റെ ശരിയായ നടപടിയെന്ന് ഇതിനെ ഞാൻ വിളിക്കും. യഥാർഥ നീതി നടപ്പായ ദിവസമായി ഓരോ സ്ത്രീക്കും കലണ്ടറിൽ ഈ ദിവസം അടയാളപ്പെടുത്തി വെയ്ക്കാം. മനുഷ്യത്വത്തെ പറ്റി പറയുമ്പോൾ, അത് പൂർണമായും ബഹുമാനത്തെക്കുറിച്ച് ഉള്ളതാണ്. സമഭാവനയോടെ സ്നേഹവും അനുകമ്പയും എല്ലാവരോടും കാണിക്കലാണ്.
നീതി നടപ്പായതിൽ സന്തോഷിക്കുന്നതിനൊപ്പം നമ്മുടെ കുട്ടികളെ ഒരു കാര്യം പഠിപ്പിക്കണം, പ്രത്യേകിച്ച് നമ്മുടെ വീട്ടിലുള്ള ആൺകുട്ടികളെ, ഈ ഗ്രഹം സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമാകുമ്പോൾ മാത്രമാണ് പുരുഷൻമാർ യഥാർത്ഥ നായകൻമാർ ആകുന്നതെന്ന്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.