• HOME
  • »
  • NEWS
  • »
  • film
  • »
  • ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല! വിചിത്രമായ ചിരിയുമായി പ്ലിങ്ങിയ ചിത്രവുമായി നടി പാര്‍വതി

ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല! വിചിത്രമായ ചിരിയുമായി പ്ലിങ്ങിയ ചിത്രവുമായി നടി പാര്‍വതി

വിചിത്രമായി ചിരിച്ചു നില്‍ക്കുന്ന ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി താരം

parvathy

parvathy

  • Share this:
ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി പാര്‍വതി. നടി പങ്കുവെച്ച കുട്ടിക്കാല ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രത്തോടൊപ്പം കുട്ടിക്കാലത്തെ രസകരമായ കാര്യങ്ങളും താരം കുറിച്ചിട്ടുണ്ട്.

ഇളം പച്ച നിറത്തില്‍ പൂക്കളുളള ഉടുപ്പിട്ടാണ് പാര്‍വതി ചിത്രത്തിലുളളത്. വിചിത്രമായി ചിരിച്ചു നില്‍ക്കുന്ന ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് നടി. ക്യാമറയെ എനിക്ക് ഭയമായിരുന്നു. കരച്ചില്‍ നിര്‍ത്തില്ല. എന്റെ അടുത്തേക്ക് നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെ പോലെയാണ് ലെന്‍സ് തോന്നിപ്പിച്ചത്. നിരവധി പരാജയപ്പെട്ട ശ്രമങ്ങള്‍ക്കൊടുവില്‍ ധൈര്യം സംഭരിച്ച്‌ അമ്മയെ പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നത് വിട്ട് ക്യാമറയ്ക്ക് മുന്‍പില്‍ ഞാന്‍ നിന്നു. ഒറ്റയ്ക്ക്, കണ്ണ് വലുതായി തുറന്ന് പിടിച്ച്‌ മരവിച്ച്‌ പിന്നോട്ട് പോകുന്നില്ലെന്നുറച്ച്‌.
BEST PERFORMING STORIES:LockDown| ഉ​ത്ത​രേ​ന്ത്യ​യി​ല്‍ വാ​യു മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞു; 20 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യെന്ന് നാസ [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]
എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്. ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാല്‍ ആ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ജെംസും വന്നില്ല. ഒരു കുന്തോം വന്നില്ല. ഒരു വിചിത്രമായ ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു, പാര്‍വതി കുറിച്ചു.
Published by:user_49
First published: