• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഇത് ഭീകരത'; വിദ്യാർഥികൾക്ക് പിന്തുണയുമായി നടി പാർവതി

'ഇത് ഭീകരത'; വിദ്യാർഥികൾക്ക് പിന്തുണയുമായി നടി പാർവതി

ജാമിയ ആന്‍ഡ് അലിഗഢ് തീവ്രവാദം, എന്ന് കുറിച്ച പാര്‍വതി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് എന്ന വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും പങ്കുവച്ചു.

പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്

  • Last Updated :
  • Share this:
    പൗരത്വ ഭേദഗതി നിയമത്തിനെതിരായ അലിഗർ, ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിൽ പിന്തുണയുമായി നടി പാർവതി തിരുവോത്ത്. മാധ്യമ പ്രവർത്തകയായ റാണ അയ്യൂബ് ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോ റീട്വീറ്റ് ചെയ്തു കൊണ്ടാണ് പാർവതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

    also read:"നിയമം കയ്യിലെടുക്കരുത്, സമാധാനം പാലിച്ചാൽ പൊലീസിനെതിരായ ഹർജി നാളെ പരിഗണിക്കാം": ജാമിയ സംഭവത്തിൽ സുപ്രീം കോടതി

    ജാമിയ ആന്‍ഡ് അലിഗഢ് തീവ്രവാദം, എന്ന് കുറിച്ച പാര്‍വതി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് എന്ന വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും പങ്കുവച്ചു. #AligarhMuslimUniversity #StandWithJamia എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് പാർവതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.



    പ്രതിഷേധവുമായി എത്തിയ വിദ്യാർഥികൾക്കു നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്ന വീഡിയോയാണ് റാണ അയ്യൂബ് പങ്കുവെച്ചിരിക്കുന്നത്. പൗരത്വനിയമത്തിനെതിരെ പ്രതിഷേധവുമായി എത്തിയ അലിഗഡ് , ജാമിയ മിലിയ സർവകലാശാലകളിലെ വിദ്യാർഥികൾക്കു നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്.
    Published by:Gowthamy GG
    First published: