മലയാളികൾക്ക് പ്രിയപ്പെട്ട നാടൻ പലഹാരമാണ് അരിുയണ്ട. തികച്ചും നാടൻ ആയ ഈ പലഹാരം അതീവ സ്വാദിഷ്ടമാണ്. എന്നാൽ അരിയുണ്ട ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. എല്ലാ ചേരുവകളും ഒത്തുവന്നാലേ അരിയുണ്ട ശരിയാവുകയുള്ളു. ഏതായാലും ആ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് നടി പാർവ്വതി തിരുവോത്ത്. മഴ സ്പെഷ്യൽ എന്ന അടികുറിപ്പോടെയാണ് അരിയുണ്ട ഉണ്ടാക്കുന്ന വീഡിയോ പാർവ്വതി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. തികച്ചും നാടൻ രീതിയിൽ തന്നെയാണ് പാർവ്വതി അരിയുണ്ട തയ്യാറാക്കുന്നത്. ഇതിനോടകം ആയിരകണക്കിന് ആളുകളാണ് പാർവ്വതിയുടെ ഈ വീഡിയോ ലൈക് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് പേർ ഇതിന് രസകരമായ കമന്റുകളും നൽകിയിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ പാർവതിയുടെ പോസ്റ്റുകളും മറ്റും ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം ലോക സൈക്കിൾ ദിനത്തിൽ പാർവതി പോസ്റ്റു ചെയ്ത ചിത്രങ്ങളും വൈറലായിരുന്നു. പാർവതി പോസ്റ്റിനൊപ്പം നൽകിയ വരികൾ ഇങ്ങനെയാണ്, ലോക സൈക്കിള്‍ ദിനം ആണത്രേ. അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ. ഓടിക്കൽസും വീഴൽസും ഒക്കെ 10/10 എരിതീയിൽ എണ്ണ വാരിക്കോരി ഒഴിച്ചുകൊണ്ട് വീഡിയോ എടുത്ത മഹാനുഭാവലു പ്രണാമം'.
കൂടെ അഭിനയിക്കാൻ ആഗഹമുള്ള നടൻമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം നസറുദ്ദീൻ ഷാ ആണെന്ന് പാർവതി പറഞ്ഞത് വലിയ വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് തനിക്ക് വലിയൊരു അനുഭവമായിരിക്കുമെന്ന് പാർവതി വ്യക്തമാക്കി. ‘അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് ഒരു സിനിമാ സ്കൂളിൽ പോവുന്നതിന് തുല്യമായിരിക്കും. അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമയിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിർണയിച്ചത്. ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കിൽ നല്ലത്. അത് ആസ്വദിച്ച് ജോലി ചെയ്യണമെന്നും പക്ഷേ, ഒപ്പം സീനിലുള്ളത് ഒരു മോശം അഭിനേതാവാണെന്നത് നിങ്ങൾക്ക് മോശമായി ചെയ്യാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത് വായിച്ചിരുന്നു. ഈ വാക്കുകൾ പിൽക്കാലത്ത് എനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ട്. അതേപോല ശ്രീവിദ്യയമ്മയ്ക്കൊപ്പം അഭിനയിക്കാനും കൊതി തോന്നിയിരുന്നു. അവർ നേരത്തേ പോയി എന്നത് എന്നിൽ നഷ്ടബോധം ഉണ്ടാക്കുന്ന കാര്യമാണ്' മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇഷ്ടതാരത്തെ കുറിച്ച് പാർവതി വാചാലയായത്.
എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയ്ക്കാണ് പാര്‍വതിക്ക് ആദ്യമായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.