HOME » NEWS » Film » ACTRESS PAYAL ROHATGI ARRESTED FOR THREATENING NEIGHBOURS

അയൽവാസികൾക്ക് നേരെ ഭീഷണിയും അധിക്ഷേപവുമെന്ന് പരാതി; നടി പായൽ റോത്തഗി അറസ്റ്റിൽ

തനിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ കാല് തല്ലിയൊടുക്കുമെന്ന ഭീഷണിയും നടി നടത്തിയെന്നാണ് സാറ്റലൈറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇയാൾ പറയുന്നത്.

News18 Malayalam | news18-malayalam
Updated: June 26, 2021, 9:18 AM IST
അയൽവാസികൾക്ക് നേരെ ഭീഷണിയും അധിക്ഷേപവുമെന്ന് പരാതി; നടി പായൽ റോത്തഗി അറസ്റ്റിൽ
Payal Rohtagi
  • Share this:
അഹമ്മദാബാദ്: ബോളിവുഡ് നടി പായൽ റോത്തഗി അറസ്റ്റിലെന്ന് റിപ്പോർട്ട്. നടിയുടെ ഹൗസിംഗ് സൊസൈറ്റി അംഗം കൂടിയായ ഡോ.പരാഗ് ഷാ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നതെന്നാണ് വിവരം.

അഹമ്മദാബാദിലെ ഒരു പോഷ് ഹൗസിഗ് സൊസൈറ്റിയിൽ താമസക്കാരിയായ പായൽ, ഇവിടുത്തെ ചെയർപേഴ്സണെതിരെ സോഷ്യൽ മീഡിയ വഴി അധിക്ഷേപ പരാമർശം നടത്തുകയും സൊസൈറ്റി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗ്രൂപ്പിൽ അവഹേളനപരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു എന്നു കാട്ടിയാണ് പരാതി. ഇതിന് പുറമെ തനിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ കാല് തല്ലിയൊടുക്കുമെന്ന ഭീഷണിയും നടി നടത്തിയെന്നാണ് സാറ്റലൈറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇയാൾ പറയുന്നത്.

Also Read-ബീഹാറിൽ അധ്യാപക പരീക്ഷ 'പാസായി' നടി അനുപമ പരമേശ്വരൻ; വൈറലായി പരീക്ഷാഫലം

പായൽ റോത്തഗി കുട്ടികളുൾപ്പെടെയുള്ള സൊസൈറ്റി അംഗങ്ങളെ കുറച്ചുകാലമായി ഉപദ്രവിക്കുകയാണെന്നും, സൊസൈറ്റിയിലെ പൊതുവായ കളിസ്ഥലത്ത് കളിച്ചാൽ കാലുകൾ ഒടിക്കുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ഷാ തന്റെ പരാതിയിൽ പറയുന്നു. പലകാര്യങ്ങളിലും പായല്‍ സൊസൈറ്റിയിലെ മറ്റ് അംഗങ്ങളുമായി തർക്കിക്കാറുണ്ടായിരുന്നുവെന്നും കുട്ടികളെപ്പോലും ഭീഷണിപ്പെടുത്താറുണ്ടെന്നുമാണ് ആരോപണം. സ്വന്തം വീടല്ലെങ്കിൽ പോലും സൊസൈറ്റിയിലെ ഒരു വാർഷിക യോഗത്തിൽ നടി പങ്കെടുത്തിരുന്നു. അംഗമല്ലെന്ന് അറിയിച്ചിട്ടും യോഗത്തിൽ നിന്നും പോകാൻ കൂട്ടാക്കാത്ത പായൽ, സൊസൈറ്റി അംഗങ്ങളെ യോഗത്തില്‍ അധിക്ഷേപിച്ചു എന്നാണ് ആരോപണം. ഇതിന് പുറമെയാണ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള അധിക്ഷേപ സന്ദേശങ്ങളും. തെറ്റായ കേസുകളിൽ പെടുത്തി സൊസൈറ്റി അംഗങ്ങളെ അറസ്റ്റ് ചെയ്യിക്കുമെന്ന ഭീഷണി ഇവർ മുഴക്കിയതായും ആരോപണമുണ്ട്.

Also Read-'ആം ആദ്മി': പ്രമേഹരോഗികൾക്ക് മിതമായ നിരക്കിൽ പഞ്ചസാരരഹിത മാമ്പഴവുമായി പാകിസ്ഥാനി കർഷകൻ

36 കാരിയായ നടി കഴിഞ്ഞ ഒരുവർഷമായി അഹമ്മദാബാദിലെ ഈ ഹൗസിംഗ് സൊസൈറ്റിയിലാണ് താമസം. മാതാപിതാക്കളും ഒപ്പമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് സാറ്റലൈറ്റ് സ്റ്റേഷൻ ഇന്‍സ്പെക്ടർ എ.എസ്.റോയിയെ ഉദ്ദരിച്ചുള്ള റിപ്പോർട്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Published by: Asha Sulfiker
First published: June 26, 2021, 7:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories