• HOME
  • »
  • NEWS
  • »
  • film
  • »
  • ലോക്ക്ഡൗൺ ലംഘിച്ച് വീട്ടിലെത്തിയ അതിഥി; കുഞ്ഞ് മൂര്‍ഖനെ കൈക്കുമ്പിളിൽ വെച്ച് നടി പ്രവീണ

ലോക്ക്ഡൗൺ ലംഘിച്ച് വീട്ടിലെത്തിയ അതിഥി; കുഞ്ഞ് മൂര്‍ഖനെ കൈക്കുമ്പിളിൽ വെച്ച് നടി പ്രവീണ

കൊച്ചുകൊച്ചു വലിയ കാര്യങ്ങള്‍ എന്ന പ്രവീണയുടെ യൂടൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

actress praveena

actress praveena

  • Last Updated :
  • Share this:
    നടി പ്രവീണയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലോക്ക് ഡൗണ്‍ ലംഘിച്ചു വീട്ടില്‍ എത്തിയ അഥിതിയെ കയ്യോടെ പിടികൂടി എന്ന കാപ്ഷനോടെ പ്രവീണ പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. ഒരു കുഞ്ഞന്‍ പാമ്പിനെ കൈവെളളയില്‍ എടുത്തുനില്‍ക്കുന്ന പ്രവീണയെയാണ് വീഡിയോയിൽ കാണുന്നത്.

    പ്രവീണയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുകയാണ്. കുഞ്ഞു മുര്‍ഖനുമായി ഒരു കൊച്ചു ലോക്ക് ഡൗണ്‍ വിശേഷം എന്ന് പറഞ്ഞ് ഒരു വീഡിയോയും പ്രവീണ ഷെയര്‍ചെയ്തിട്ടുണ്ട്. കൊച്ചുകൊച്ചു വലിയ കാര്യങ്ങള്‍ എന്ന പ്രവീണയുടെ യൂടൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
    BEST PERFORMING STORIES:പ്രവാസികളുടെ മടങ്ങിവരവ്; NORKA രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷത്തിലേക്ക്[NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ[NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ?[NEWS]
    പ്രവീണയുടെ വീടിനടുത്തെ കോഴിക്കൂടിനരികിലാണ് കുഞ്ഞുമൂര്‍ഖനെ കണ്ടത്. ഉടനെ പൂജപ്പുര സ്നേക്ക് പാര്‍ക്കിലെ ജീവനക്കാരൻ സജി എത്തി. സജിയുടെ സഹായത്തോടെയാണ് മൂര്‍ഖന്‍ കുഞ്ഞിനെ പിടിച്ചത്. ‌കുഞ്ഞുമൂര്‍ഖനെ കയ്യിലെടുത്തു കൊണ്ടാണ് പ്രവീണ വീഡിയോയിൽ സംസാരിക്കുന്നത്. ആ പ്രദേശത്ത് ഇനിയും മൂ‍ര്‍ഖന്റെ സാന്നിധ്യമുണ്ടാകുമെന്നും എന്നാൽ ഉപദ്രവിച്ചാല്‍ മാത്രമേ മൂര്‍ഖന്‍ കടിക്കുകയുള്ളുവെന്നും സജി പറയുന്നു.
    Published by:user_49
    First published: