നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഫേഷ്യൽ ചികിത്സയിൽ പിഴവ്; നീരു വന്ന മുഖത്തിന്‍റെ ചിത്രം പങ്കുവച്ച് നടി

  ഫേഷ്യൽ ചികിത്സയിൽ പിഴവ്; നീരു വന്ന മുഖത്തിന്‍റെ ചിത്രം പങ്കുവച്ച് നടി

  credit - Raiza Wilson Instagram

  credit - Raiza Wilson Instagram

  • Share this:
   ചെന്നൈ: ഡെർമറ്റോളജിക്കൽ ട്രീറ്റ്മെന്‍റില്‍ പിഴവ് വന്നതിനെ തുടർന്ന് നീരുവന്ന് വീർത്ത മുഖത്തിന്‍റെ ചിത്രം പങ്കുവച്ച് നടി. തമിഴ് താരം റെയ്സ വിൽസൺ ആണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.  ത്വക്ക് ചികിത്സയ്ക്കെത്തിയ ക്ലീനിക്കിന്‍റെയും ഡോക്ടറുടെയും പേര് കൂടി പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

   നടിയുടെ ഒരു കണ്ണിന്‍റെ താഴെ കറുത്ത നിറത്തിൽ വീർത്ത നിലയിലാണ്. ഒരു സാധാരണ ഫേഷ്യൽ ട്രീറ്റ്മെന്‍റിനായി എത്തിയതാണ് എന്നാൽ ആവശ്യമില്ലാഞ്ഞിട്ട് കൂടി നിർബന്ധപൂർവം മറ്റൊരു ചികിത്സ കൂടി നടത്തി അതിന്‍റെ ഫലമാണിതെന്ന് പറഞ്ഞാണ് റെയ്സ ചിത്രം പങ്കുവച്ചിരിക്കുന്നത്.

   ഡോ.ഭൈരവി സെന്തിലിന്‍റെ അടുത്താണ് ചികിത്സയ്ക്കായി പോയതെന്നും റെയ്സ പറയുന്നു. '“ലളിതമായ ഒരു ഫേഷ്യൽ ട്രീറ്റ്മെന്‍റിന് കഴിഞ്ഞ ദിവസം ഭൈരവി സെന്തിലിനെ സന്ദർശിച്ചിരുന്നു. എനിക്ക് ആവശ്യമില്ലാത്ത ഒരു നടപടിക്രമം കൂടി ചെയ്യാൻ അവൾ എന്നെ നിർബന്ധിച്ചു, ഇതാണ് ഫലം' എന്നായിരുന്നു ഡെർമറ്റോളജിസ്റ്റിനെ ടാഗ് ചെയ്തു കൊണ്ടുള്ള സന്ദേശം.

   Also Read-സഹോദരിയുടെ വിവാഹത്തലേന്ന് ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയുടെ മുഖത്ത് പൊള്ളലേറ്റു; ബ്യൂട്ടി പാർലറിനെതിരെ ഗുരുതര ആരോപണങ്ങൾ

   സംഭവത്തിന് ശേഷം ഡെർമറ്റോളജിസ്റ്റ് തന്നെ ഒഴിവാക്കുകയാണെന്നും കാണാൻ തയ്യാറാകുന്നില്ലെന്നും റെയ്സ പറയുന്നു. 'എന്നെ കാണാനോ സംസാരിക്കാനോ അവർ തയ്യാറാകുന്നില്ല. സ്ഥലത്ത് ഇല്ലെന്നാണ് അവരുടെ ജീവനക്കാർ പറയുന്നത്' ഇൻസ്റ്റാ സ്റ്റോറിയിൽ റെയ്സ കുറിച്ചു.   താന്‍ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ഈ ഡോക്ടറെ കുറിച്ച് പരാതിയുമായി തന്‍റെ നിരവധി ഫോളോവേഴ്സും മുന്നോട്ട് വന്നിട്ടുണ്ടെന്ന കാര്യവും നടി പ്രത്യേകം പരാമർശിക്കുന്നുണ്ട്. 'ഈ ഡോക്ടറിൽ നിന്നും സമാന പ്രശ്‌നങ്ങൾ നേരിട്ട ആളുകളുടെ സന്ദേശങ്ങൾ കൊണ്ട് എന്റെ ഇൻ‌ബോക്സ് നിറഞ്ഞു. ഇത് ദാരുണം തന്നെയാണ്' എന്നാണിവർ പറയുന്നത്.

   കമൽഹാസൻ അവതാരകനായെത്തുന്ന തമിഴ് ബിഗ് ബോസ് ആദ്യ സീസൺ മത്സരാർഥിയായാണ് റെയ്സ ശ്രദ്ധ നേടുന്നത്. വരാനിരിക്കുന്ന ആലിസ്, കാതലിക്ക യാറുമില്ലൈ, ഹാഷ്ടാഗ് ലവ് എന്നി ചിത്രങ്ങളിലും ഇവർ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

   കുറച്ചു നാളുകൾക്ക് മുമ്പ് അസമിൽ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഗുവാഹത്തി സ്വദേശിനിയായ ബിനിത നാഥ് എന്ന യുവതിയാണ് ഫേഷ്യൽ ചെയ്യാനെത്തിയ ബ്യൂട്ടി പാർലറിൽ നിന്നും മുഖത്ത് പൊള്ളലേറ്റു എന്ന വിവരം പങ്കുവച്ചത്. സഹോദരിയുടെ വിവാഹത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾക്കായാണ് സിൽച്ചാറിലെ ഒരു ബ്യൂട്ടിപാർലറിലെത്തിയത്. എന്നാൽ ഫേഷ്യൽ ചെയ്യുന്നതിനായി ബ്ലീച്ച് പുരട്ടിയതോടെ യുവതിയുടെ മുഖമാകെ പൊള്ളിപ്പൊളിയുകയായിരുന്നു. തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് വീഡിയോ വഴി ബിനിത തന്നെയാണ് പങ്കുവച്ചത്
   Published by:Asha Sulfiker
   First published:
   )}