• HOME
  • »
  • NEWS
  • »
  • film
  • »
  • നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിവാഹശേഷം കാനഡയിലാണ് നടിയും കുടുംബവും

  • Share this:
ചെന്നൈ: നടി രംഭയുടെ കാർ അപകടത്തിൽ പെട്ടു. നടിയും മക്കളും അവരുടെ ആയയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രംഭയുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ രംഭയ്ക്ക് കാര്യമായ പരിക്കുകളില്ല. അപകടത്തിൽ കാർ തകർന്നു. വാഹനാപകടത്തിന്‍റെ വാർത്ത രാംഭതന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കാറിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. വിവാഹശേഷം കാനഡയിലാണ് നടിയും കുടുംബവും.

അപകടത്തിന്‍റെ ദുഃഖവാർത്ത ആരാധകരുമായി പങ്കുവെച്ചുകൊണ്ട് രംഭ തന്‍റെ പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ "കുട്ടികളെ സ്‌കൂളിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളും നാനിമാരും എന്നോടൊപ്പം കാറിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ഞങ്ങൾക്ക് ചെറിയ പരിക്കുകളുണ്ട്. പക്ഷേ എന്‍റെ കുഞ്ഞുമകൾ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ".
കാറിന്‍റെ ഫോട്ടോകൾ പങ്കുവെക്കുന്നതിനൊപ്പം ആശുപത്രി മുറിയിൽ നിന്നുള്ള മകളുടെ ഫോട്ടോയും രംഭ പങ്കുവച്ചിട്ടുണ്ട്. രംഭയുടെ മകൾ ആശുപത്രി കിടക്കയിൽ കിടക്കുന്നത് കാണാം. രംഭയുടെ പോസ്റ്റിന് ആരാധകരും സഹപ്രവർത്തകരും അടക്കം ഒട്ടേറെപ്പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മകൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് സോഷ്യൽമീഡിയ ആശംസിക്കുന്നു.

English Summary: Actress Rambha, who moved to Canada after getting married, recently met with an accident while returning home after picking up her kids from school. In a social media post, the Judwaa star shared a couple of photos of her damaged car and revealed that they suffered minor injuries but were safe now.
Published by:Rajesh V
First published: